മണ്ണാര്‍ക്കാട്: ലൈഫ് മിഷന്‍ വഴി നിര്‍മിച്ച വീടുകളില്‍ സൗജന്യ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നു. ആദ്യഘട്ടത്തില്‍ തിര ഞ്ഞെടുത്ത 500 വീടുകളിലാണ് അനര്‍ട്ട് വഴി പ്ലാന്റുകള്‍ സ്ഥാപി ക്കുന്നത്. ഇതിന്റെ ഭാഗമായി 137 വീടുകളുടെ പുരപ്പുറങ്ങളില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നതിനായി അനര്‍ട്ടിന് കീഴി ലുള്ള വിവിധ ഡവലപ്പര്‍മാരെ നിയോഗിച്ചു. ഇതില്‍ 78 വീടുകളില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. നടപടികള്‍ പൂര്‍ത്തി യാക്കി പ്രവര്‍ത്തനാനുമതി ലഭിച്ച വീടുകളില്‍ വൈദ്യുതി ഉദ്പാദന വും ആരംഭിച്ചു.
രണ്ടു കിലോ വാട്ട് സ്ഥാപിതശേഷിയുള്ള പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ 1,35,000 രൂപയാണ് ചെലവ് വരുന്നത്. ഇതില്‍ 39,275 രൂപ കേന്ദ്ര സര്‍ ക്കാര്‍ വിഹിതവും 95,725 രൂപ സംസഥാന സര്‍ക്കാര്‍ വിഹിതവുമാ ണ്. പ്ലാന്റുകള്‍ സ്ഥാപിക്കുക വഴി ലഭിക്കുന്ന വൈദ്യുതിയില്‍ ഗുണ ഭോക്താവിന്റെ ആവശ്യം കഴിഞ്ഞ് ബാക്കി വരുന്നത് ഇലക്ട്രിസി റ്റി ബോര്‍ഡിന് നല്‍കാനാകും. ഇതുവഴി ഗുണഭോക്താവിന് അധിക വരുമാനം ലഭിക്കും. ഒക്ടോബര്‍ – സപ്തംബര്‍ വരെയുള്ള സൗര വര്‍ ഷം അടിസ്ഥാനപ്പെടുത്തി അധികമായി വരുന്ന വൈദ്യുതിയാണ് ഇത്തരത്തില്‍ നല്കാനാകുക. നിലവില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ചതുപ്രകാരം യൂണിറ്റിന് 3.22 രൂപ യാണ് ഉടമസ്ഥന് ലഭിക്കുക.
പ്രതിദിനം ഏകദേശം എട്ടു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ സാധിക്കുന്ന ഇത്തരം പ്ലാന്റുകള്‍ക്ക് 25 വര്‍ഷത്തോളം പ്രവര്‍ത്ത നശേഷിയുണ്ട്. ഒരു കിലോവാട്ട് (നാലു യൂണിറ്റ്) വൈദ്യുതി ഉദ്പാദി പ്പിക്കാന്‍ 100 ചതുരശ്രയടി സ്ഥലം ആവശ്യമാണ്. ഇതുപ്രകാരം 200 ചതുരശ്രയടി സ്ഥലമാണ് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനാ യി വീടുകളില്‍ മാറ്റി വെക്കേണ്ടത്. ലൈഫ്മിഷന്‍ ആണ് ഗുണഭോ ക്താക്കളെ തെരഞ്ഞെടുത്ത് നല്‍കുന്നത്. സൗജന്യമായി വൈദ്യുതി ലഭിക്കുന്നതിനാല്‍ ഇന്‍ഡക്ഷന്‍ സ്റ്റവ്, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുകയാണെങ്കില്‍ എല്‍.പി.ജി ഗ്യാസ്,പെട്രോള്‍ തുടങ്ങിയവയ്ക്കുള്ള ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. നടപ്പു സാമ്പത്തിക വര്‍ഷംതന്നെ 500 വീടുകളിലും സൗരോര്‍ജ്ജ പ്ലാന്റുകള്‍ പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.