മണ്ണാര്‍ക്കാട്: ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെ ന്ന് അഗ്‌നിരക്ഷാസേന അധികൃതര്‍ അറിയിച്ചു. മലമ്പുഴ ഡാം ഉള്‍ പ്പെടെ തുറന്നതോടെ ഭാരതപ്പുഴ അടക്കമുള്ള പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെ ഏഴ് മുങ്ങി മരണം നടന്നതായി അധികൃതര്‍ അറിയിച്ചു.ഓണം അവധി കൂടി തുടങ്ങുന്ന സാഹചര്യത്തില്‍ കുട്ടികളെ ജലാശയങ്ങളിലേക്ക് വിടു മ്പോള്‍ രക്ഷിതാക്കളും ശ്രദ്ധിക്കണം.

ജാഗ്രതാ നിര്‍ദേശങ്ങള്‍ ഇപ്രകാരം:

അവധിക്കാലത്ത് കുട്ടികളെ ഒറ്റയ്ക്കോ കൂട്ടുകാരുമായോ കുളത്തിലോ പുഴയിലോ കുളിക്കാനോ മീന്‍പിടിക്കാനോ പോകാന്‍ അനുവദിക്കരുത്.

വിനോദയാത്രയ്ക്കിടെ അടിയൊഴുക്കും മറ്റും അറിഞ്ഞു മാത്രം ജലാശയങ്ങളില്‍ ഇറങ്ങുക.

മറ്റുള്ളവരെ രക്ഷിക്കാന്‍ ഒരു കാരണവശാലും വെള്ളത്തിലേക്ക് എടുത്തുചാടരുതെന്ന് പ്രത്യേക ബോധവത്ക്കരണം നല്‍കുക. പകരം കയറോ തുണിയോ കമ്പോ നീട്ടിക്കൊടുത്തു കയറ്റാന്‍ ശ്രമിക്കുക

നീന്തല്‍ അറിയാത്ത കുട്ടികള്‍ ഒരു കാരണവശാലും എടുത്തു ചാടരുത്.

കുട്ടികള്‍ നീന്തല്‍ പരിശീലനം നേടാന്‍ നിര്‍ദേശിക്കുക.

മലയോര മേഖലയിലുള്ളവര്‍ മഴയുള്ളപ്പോള്‍ ജലാശയങ്ങളിലേയ്ക്ക് ഇറങ്ങാതിരിക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!