മണ്ണാര്‍ക്കാട്: കാര്‍ഷികവും കാര്‍ഷികേതരവുമായി ഉല്‍പ്പന്നങ്ങ ളുടെ ശ്രേണിയൊരുക്കി മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രത്യേക ഓണവിപണി ഓപ്പണ്‍ ഗ്രാമീണ്‍ മാര്‍ക്കറ്റ് പ്ര വര്‍ത്തനമാരംഭിച്ചു.നടമാളിക റോഡില്‍ ബാങ്ക് ഹെഡ് ഓഫീസിന് സമീപം നാട്ടുചന്തയുടെ സ്ഥലത്താണ് ഓണവിപണി.സെപ്റ്റംബര്‍ ഏഴ് വരെയാണ് ഓണവിപണി പ്രവര്‍ത്തിക്കുക.കര്‍ഷകരുടേയും കുടുംബശ്രീ യൂണിറ്റുകളുടേയും സ്റ്റാളുകളാണ് വിപണിയിലുള്ള ത്.സ്വാദിഷ്ഠമായ മറയൂര്‍ ശര്‍ക്കര,മറയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികള്‍,കെടിഡിസിയുടെ വിവിധ തരം പായസങ്ങള്‍,മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ഓപ്പണ്‍ ഗ്രാമീണ്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്.
നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം എന്ന ആശയവുമായി റൂറല്‍ ബാങ്ക് നടപ്പിലാക്കുന്ന നാട്ടുചന്തയുടെ മുന്നോടിയായാണ് ഓണ ത്തോടനുബന്ധിച്ച് പ്രത്യേക വിപണിയൊരുക്കിയിട്ടുള്ളത്.ഏറ്റവും കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ച് വിപണനം നടത്തു ന്ന മികച്ച കര്‍ഷകനും ഏറ്റവും മികച്ച കുടുംബശ്രീ സ്റ്റാളിനും 5000 രൂപാ വീതം പ്രത്യേക ക്യാഷ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഓണവിപണിയുടെ ഉദ്ഘാടനം കെടിഡിസി ചെയര്‍മാന്‍ പി.കെ ശശി നിര്‍വഹിച്ചു.ബാങ്കിന്റെ ഓണച്ചന്തയുടെ ഉദ്ഘാടനം നഗ രസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീറും ആദ്യവില്‍പ്പന തെങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്തലിയും നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.സുരേഷ് അധ്യക്ഷത വഹിച്ചു. സെ ക്രട്ടറി എം പുരുഷോത്തമന്‍,സഹകരണ വകുപ്പ് ഉദ്യോഗസ്ഥ രായ പി.ഉദയന്‍,കെ ജി സാബു,നഗരസഭാ കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി,ബാങ്ക് വൈസ് പ്രസിഡന്റ് രമാസുകുമാരന്‍ ഡയറക്ടര്‍ മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.