പാലക്കാട്: ഓഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന് തീയതികളിലായി നടക്കു ന്ന ഗണേശോത്സവത്തോടനുബന്ധിച്ച് വിഗ്രഹ നിമഞ്ജനം ചെയ്യു ന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡി ന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വിയോണ്‍മെന്റല്‍ എന്‍ജിനീയര്‍ അറി യിച്ചു.പരിസ്ഥിതി സൗഹൃദ ആഘോഷങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്.
പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍:
- പ്രകൃതിദത്തമായ പേപ്പര്‍ പള്‍പ്പിലോ കളിമണ്ണില്‍ നിര്‍മ്മിതമായ ഗണേശ വിഗ്രഹങ്ങള്‍ നിമഞ്ജനത്തിനായി ഉപയോഗിക്കുക.
2.നദികള്‍, കനാലുകള്‍, തടാകങ്ങള്‍ തുടങ്ങിയ ജലസ്രോതസുകളില്‍ വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്യുന്നതിന് പകരം വീടുകളില്‍ തന്നെ കൃത്രിമമായി നിര്‍മിച്ച ചെറുടാങ്കുകളില്‍ ചടങ്ങുകള്‍ ചെയ്യാന്‍ ശ്രമിക്കുക. - ജൈവ വിഘടനം സാധ്യമാകുന്ന മരം, പേപ്പര്‍, പള്‍പ്പ് തുടങ്ങിയവയില്‍ നിര്‍മിക്കുന്ന അലങ്കാരങ്ങള്‍ ഉപയോഗിക്കുക.
- മഞ്ഞള്‍, നാച്ചുറല്‍ ഓക്സൈഡ് പൗഡര്‍, മുള്‍ട്ടാണി മിട്ടി തുടങ്ങിയ പ്രകൃതിദത്തമായ വര്‍ണങ്ങള്‍ വിഗ്രഹങ്ങളില്‍ നല്‍കാന്‍ ഉപയോഗിക്കുക.
5.അഭിഷേകം നടത്തിയ ശേഷം അവശേഷിക്കുന്ന പൂക്കള്‍, മറ്റു ജൈവവസ്തുക്കള്‍ തുടങ്ങിയവ പ്രത്യേകം കമ്പോസ്റ്റ് പിറ്റില്‍ നിക്ഷേപിക്കുക.