പാലക്കാട്: വനംവകുപ്പിന്റെ ഈസ്റ്റേണ്‍ സര്‍ക്കിള്‍ ഫയല്‍ തീര്‍പ്പാ ക്കല്‍ അദാലത്ത് 26ന് രാവിലെ 10.30ന് പാലക്കാട് റെയില്‍വെ ക ല്യാണ മണ്ഡപത്തില്‍ നടക്കും.സംസ്ഥാന വനം – വന്യജീവി വകു പ്പിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തോടനുബന്ധിച്ച് സര്‍ക്കിള്‍ തല അദാലത്തുകള്‍ നടത്താന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ അദാലത്ത് നടത്തുന്നത്.വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എ. പ്രഭാകരന്‍ എം. എല്‍.എ അധ്യക്ഷനാവും
പൊതുജനങ്ങളുമായി ബന്ധപ്പെട്ട നിലവിലുള്ള ഫയലുകളില്‍ പരമാവധി എണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുക എന്നതാണ് അദാല ത്തിന്റെ പ്രധാന ലക്ഷ്യം.റേഞ്ച്, ഡിവിഷന്‍,സര്‍ക്കിള്‍ തലങ്ങളില്‍ ഫയല്‍ പരിശോധിച്ച് അര്‍ഹത നിശ്ചയിച്ച് അത്തരം ഫയലുകള്‍ അദാലത്തില്‍ വച്ച് അന്തിമ തീര്‍പ്പ് കല്‍പ്പിക്കുകയും അര്‍ഹരായ വര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യും.അര്‍ഹരായവര്‍ ക്ക് അദാലത്തില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാ സൗകര്യം വനം വകുപ്പ് ഏര്‍പ്പെടുത്തും.
സംസ്ഥാനത്തെ എല്ലാ വകുപ്പുകളും ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയ ജ്ഞ പരിപാടി സംഘടിപ്പിക്കാന്‍ ജൂണ്‍ രണ്ടിന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.ഇതനുസരിച്ച് പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രത്യേകം പരിശോധിച്ച് തീര്‍പ്പാക്കാന്‍ വനം മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധാരണയായിരുന്നു.ആദ്യ അദാലത്ത് ആഗസ്റ്റ് 11ന് കോഴിക്കോട് നടത്തിയിരുന്നു. പാലക്കാ ട്,മലപ്പുറം ജില്ലകളിലെ വനം വകുപ്പ് ഓഫീസുകളെ ഉള്‍ക്കൊ ള്ളിച്ചുക്കൊണ്ടുള്ള അദാലത്താണ് പാലക്കാട് നടത്തുന്നത്. സെ പ്തംബര്‍ 30 വരെയാണ് ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടി നിശ്ചയിച്ചിട്ടുള്ളത്.