മണ്ണാര്‍ക്കാട്: റെവന്യു സ്‌ക്വാഡ് മണ്ണാര്‍ക്കാട് മേഖലയില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ അഞ്ച് ടിപ്പറുകളും രണ്ട് ടില്ലറു കളും പിടിച്ചെടുത്തു.തച്ചനാട്ടുകര,കോട്ടോപ്പാടം,കാരാകുര്‍ശ്ശി വി ല്ലേജുകളില്‍ എട്ട് അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി.മണ്ണാര്‍ക്കാട് മേഖലയില്‍ അനധികൃത ഖനനം നടത്തി കല്ലും മണ്ണും കടത്തുന്നത് തടയാനായി ഒറ്റപ്പാലം സബ് കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സ്‌ക്വാഡ് രൂപീകരിച്ചത്.അവധി ദിവസ ങ്ങളില്‍ ഉള്‍പ്പടെ 24 മണിക്കൂറും സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നു ണ്ട്.നേ രത്തെ 13 വാഹനങ്ങള്‍ പിടികൂടിയിരുന്നു.സ്‌ക്വാഡ് കഴിഞ്ഞ ദിവ സം നടത്തിയ പരിശോധനയില്‍ തച്ചനാട്ടുകര ഒന്ന്,രണ്ട് വില്ലേജു കള്‍,കോട്ടോപ്പാടം രണ്ട്,കാരാകുര്‍ശ്ശി വില്ലേജുകളില്‍ അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി.ഭൂരേഖ തഹസില്‍ ദാര്‍ കെ.ആര്‍ രമേശ്,ഡെപ്യുട്ടി തഹസില്‍ദാര്‍ അസ്മാബി എന്നിവരു ടെ നേതൃത്വത്തിലുള്ള രണ്ട് സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. ഡെപ്യുട്ടി തഹസില്‍ദാര്‍മാരായ എസ്.രാമന്‍കുട്ടി,മഞ്ജു ബി നായ ര്‍,സീനിയര്‍ വില്ലേജ് ഓഫീസര്‍ അബ്ദുല്‍ ഷരീഫ്,ക്ലാര്‍ക്ക് റിയാസ് ,ഡ്രൈവര്‍ റിയാസ് എന്നിവരാണ് സ്‌ക്വാഡിലുള്ള മറ്റ് അംഗങ്ങള്‍.