പാലക്കാട്: സ്വാതന്ത്ര്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികാഘോ ഷ പരിപാടിയില്‍ കോട്ടമൈതാനത്ത് പാലക്കാട് ഗവ. മോയന്‍ ഹൈ സ്‌കൂളിലെ 75 വിദ്യാര്‍ത്ഥിനികള്‍ ത്രിവര്‍ണത്തില്‍ അണിനിരന്ന് ദേശഭക്തിഗാനം ആലപിച്ചു.
75 വിദ്യാര്‍ത്ഥിനികള്‍ 75 ന്റെ ആകൃ തിയില്‍ അണിനിരന്നത് കാ ണികള്‍ക്ക് കൗതുകമായി. എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളാ ണ് ദേശഭക്തിഗാനം അവതരിപ്പിച്ചത്. മൂന്ന് ദിവസത്തെ പരിശീലനം നേടിയാണ് കുട്ടികള്‍ മൈതാനത്ത് അണി നിരന്നത്.
ആഘോഷപരിപാടിയില്‍ രാഷ്ട്രപിതാവ് എത്തി
‘എന്റെ ജീവിതമാണെന്റെ സന്ദേശം’ പാലക്കാട് കോട്ടമൈതാന ത്ത് നടന്ന 75-ാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷ പരിപാടിയില്‍ രാ ഷ്ട്രപിതാവെത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് മഹാത്മാ ഗാന്ധിയുടെ രൂപത്തില്‍ വിദ്യാര്‍ത്ഥിയെ എത്തിച്ചത്. ഒലവക്കോട് എം.ഇ.എസ്. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അസ്ഫര്‍ അലി യാണ് ലളിത വസ്ത്രധാരിയായി ത്രിവര്‍ണ പതാക കൈയ്യിലേന്തി ഗാന്ധിജിയുടെ രൂപത്തില്‍ പരിപാടിയില്‍ എത്തിയത്.
കാഴ്ചക്കാര്‍ക്ക് സന്ദേശം നല്‍കിയ രാഷ്ട്രപിതാവിനൊപ്പം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഫോട്ടോ എടുത്തു. കൂടാതെ പരിപാടി വീക്ഷിക്കാന്‍ എത്തി യവരും ഉദ്യോഗസ്ഥരും കുട്ടിഗാന്ധിക്കൊപ്പം സെല്‍ഫിയെടുത്തു.
വര്‍ണ്ണശബളമായി കലാപരിപാടികള്‍
75-ാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷ പരിപാടിയില്‍ കോട്ടമൈതാ നത്ത് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളു ടെ വര്‍ണ്ണശബളമായ കലാപരിപാടികളും അരങ്ങേറി. പാലക്കാട് ബി.ഇ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ലളിത ഗാനം, കാണിക്കമാത ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളുടെ സംഘനൃത്തം, പാലക്കാട് മോയന്‍ ജി.എല്‍. പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ മൈം എന്നിവ നടന്നു. കലാ പരിപാടികള്‍ കാണികള്‍ക്ക് ആസ്വാദ്യകരമായി.