പാലക്കാട്: ഇന്ത്യപോലെ വിശാലവും വൈവിധ്യപൂര്‍ണവുമായ ഒരു രാജ്യത്ത് ജനാധിപത്യത്തിന്റെ സുഗമവും സുസ്ഥിരവുമായ പ്രവര്‍ ത്തനത്തിന് ഫെഡറലിസം അത്യന്താപേക്ഷിതമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.പാലക്കാട് കോട്ടമൈതാന ത്ത് നടന്ന 75-ാമത് സ്വാതന്ത്ര്യവാര്‍ഷികാഘോഷ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെഡറല്‍ സംവിധാനത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പ് അപകടത്തിലാകുന്നതിനെതിരെ നാം ജാഗരൂകരാകണം. ഭരണഘട നാ മൂല്യങ്ങളായ രാഷ്ട്രത്തിന്റെ പരമാധികാരം-സ്വാതന്ത്ര്യം-ജനാധിപത്യം-മതനിരപേക്ഷത-സോഷ്യലിസം എന്നിവ സംരക്ഷി ക്കേണ്ടതിന്റെ ഓര്‍മ്മപ്പെടുത്തലാണ് സ്വാതന്ത്ര്യദിനാഘോഷ മെന്നും മന്ത്രി പറഞ്ഞു.അറിയപ്പെടാത്ത അനേക ലക്ഷം സമര പോരാളികളുടെ നിസ്വാര്‍ത്ഥവും, ത്യാഗ സമ്പൂര്‍ണ്ണവും സമര്‍പ്പണ മനോഭാവത്തോടുകൂടിയുള്ള സമരങ്ങളുടെ സംഭാവന കൂടിയാണ് സ്വാതന്ത്ര്യം.രാജ്യത്തിന്റെ സ്വാതന്ത്ര്യം കാത്ത് സൂക്ഷിക്കാന്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്മാരുടെ അര്‍പ്പണ മനോ ഭാവത്തോടെയുള്ള സേവനവും കര്‍മ്മനിരതയും മാതൃകാപര മാണെന്നും മന്ത്രി പറഞ്ഞു.
ലോകം ശ്രദ്ധിച്ച കേരളത്തിന്റെ വികസന മാതൃകയായ ജനകീയാ സൂത്രണ പ്രസ്ഥാനം രജതജൂബിലി നിറവിലാണ്. ജനങ്ങളുടെ പങ്കാ ളിത്തവും പിന്തുണയും ഉറപ്പാക്കി വികസനം എല്ലാവരിലും എത്തി ക്കുക എന്ന ലക്ഷ്യത്തോടെ ജനകീയാസൂത്രണ പ്രസ്ഥാനം മുന്നോട്ട് പോകുന്നത്. ആസൂത്രണ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങളുടെ പങ്കാ ളിത്തം ഉറപ്പാക്കണം. പുതിയ അറിവുകളും സാങ്കേതിക വിദ്യയും നാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്താന്‍ കഴിയണം. നവമാധ്യമങ്ങളുടെ സാധ്യതയും പരമാവധി ഉപയോഗപ്പെടുത്ത ണം.യുവാക്കള്‍ ആധുനിക സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കു വാന്‍ പരിശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ ലാഭത്തിന്റെ ഒരു വിഹിതം കര്‍ഷ കര്‍ക്ക് അവകാശപ്പെട്ടതാണ്. പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കി താങ്ങുവില നിശ്ചയിക്കുന്നതിനുള്ള വ്യവസ്ഥ നിയമ പരിരക്ഷയോ ടെ നടപ്പാക്കേണ്ടതാണ്.പാല്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികോത്പ ന്നങ്ങളുടെ ഇറക്കുമതി നിരോധിക്കണം. പ്രളയ പ്രതിരോധത്തിനാ യി ഡാമുകള്‍ അത്യന്താപേക്ഷിതമാണ്. ഇതിനായി പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയല്‍ ഡാമുകള്‍ നിര്‍മ്മിക്കപ്പെടണം ഈ പ്രവര്‍ ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണയും സഹകരണവും അത്യാവ ശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് കെ.എസ്.ഇ.ബി യെ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിലൂടെ വൈദ്യുതി മേഖലയെ മെച്ചപ്പെട്ട നിലവാരത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വൈ ദ്യുതി വിതരണ രംഗത്ത് സ്വകാര്യ കുത്തകകളുടെ അനിയന്ത്രിത മായ കടന്നുകയറ്റത്താല്‍ സാധാരണക്കാര്‍ക്കുള്ള ആനുകൂല്യം ലഭി ക്കാത്ത സ്ഥിതി ഉണ്ടാകാന്‍ പാടില്ല.സംസ്ഥാനത്ത് ലോഡ് ഷെഡ്ഡി ങ്ങും പവര്‍കട്ടുമില്ലാത്ത ആറ് വര്‍ഷമായിരുന്നു കടന്നു പോയത് അത് തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എം.പി വി.കെ ശ്രീകണ്ഠന്‍, എം.എല്‍.എ ഷാഫി പറമ്പില്‍, പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രിയാ അജയന്‍, ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി, ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ്, എ.ഡി.എം കെ. മണികണ്ഠന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.പി റീത്ത, ഉദ്യോ ഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.