കോട്ടമൈതാനത്ത് നടന്ന 75-ാമത് സ്വാതന്ത്ര്യ വാര്‍ഷികാഘോഷ പ രേഡില്‍ കോട്ടായി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്. അരുണ്‍ പ്രസാദ് നേതൃത്വം നല്‍കി. പരേഡില്‍ കെ.എ.പി സെക്കന്‍ഡ് ബറ്റാ ലിയന്‍, ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ്, പാലക്കാട് ലോക്കല്‍ പോലീസ്, പാലക്കാട് വനിതാ പോലീസ്, കേരളാ ഫോറസ്റ്റ്, കേരളാ എക്സൈ സ്, കേരളാ ഫയര്‍ഫോഴ്സ്, കേരളാ ഹോംഗാര്‍ഡ്, ചിറ്റൂര്‍ ഗവ.കോളജ് എന്‍.സി.സി. സീനിയര്‍ ഡിവിഷന്‍ ബോയ്സ്, ചിറ്റൂര്‍ ഗവ.കോളെജ് എന്‍.സി.സി സീനിയര്‍ ഡിവിഷന്‍ ഗേള്‍സ്, മലമ്പുഴ ജെ.എന്‍.വി സ്‌കൂള്‍ എന്‍.സി.സി ജൂനിയര്‍ ഡിവിഷന്‍ ബോയ്സ്, ഷൊര്‍ണ്ണൂര്‍ എസ്.എന്‍ ട്രസ്റ്റ് കോളെജ് എന്‍.സി.സി ബറ്റാലിയന്‍, പാലക്കാട് പി.എം.ജി.എച്ച്.എസ്.എസ് സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് (ബോയ്സ്), പാലക്കാട് ബി.ഇ.എം എച്ച്.എസ്.എസ് സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്(ബോയ്സ്), മരുതറോഡ് ഗവ.ടെക്നിക്കല്‍ എച്ച്.എസ് സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് (ബോയ്സ്), എലപ്പുള്ളി ജി.എ.പി.എച്ച്.എസ് സ്റ്റുഡന്റ്‌ സ് പോലീസ് കേഡറ്റ് (ബോയ്സ്), കോട്ടായി ജി.എച്ച്.എസ്.എസ് സ്റ്റുഡ ന്റ്‌സ് പോലീസ് കേഡറ്റ് (ഗേള്‍സ്), പാലക്കാട് ഗവ.മോയന്‍ സ്റ്റുഡ ന്റ്‌സ് പോലീസ് കേഡറ്റ് (ഗേള്‍സ്), കുഴല്‍മന്ദം സി.എ.എച്ച്.എസ് സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് (ഗേള്‍സ്), കഞ്ചിക്കോട് ജി.വി.എ ച്ച്.എസ് സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്(ഗേള്‍സ്), സ്‌കൗട്ട് വിഭാഗ ത്തില്‍ പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസ്, ഒലവക്കോട് എം.ഇ .എസ്, ഗൈഡ്‌സ് വിഭാഗത്തില്‍ പാലക്കാട് ഗവ.മോയന്‍ ജി.എച്ച്. എസ്.എസ്, പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസ്, ബാന്റ് വിഭാ ഗത്തില്‍ പാലക്കാട് കെ.എ.പി സെക്കന്റ് ബറ്റാലിയന്‍, കണിക്ക മാതാ എച്ച്.എസ്.എസ് എന്നിങ്ങനെ 26 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു.

പരേഡ് വിജയികള്‍

പോലീസ് വിഭാഗത്തില്‍ കെ.എ.പി സെക്കന്‍ഡ് ബറ്റാലിയന്‍ പാല ക്കാട്, അണ്‍ ആംഡ് വിഭാഗത്തില്‍ കേരള അഗ്നിരക്ഷാസേന, എന്‍. സി.സി വിഭാഗത്തില്‍ ചിറ്റൂര്‍ ഗവ.കോളജ് എന്‍.സി.സി. സീനിയര്‍ ഡിവിഷന്‍ ഗേള്‍സ്്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് ബോയ്‌സ് വിഭാഗത്തില്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ മരുതറോഡ്, സ്റ്റുഡന്റ്‌സ് പേലീസ് കേഡറ്റ് ഗേള്‍സ് വിഭാഗത്തില്‍ കോട്ടായി ജി.എച്ച്.എസ്.എസ്, സ്‌കൗട്ട്‌സ് വിഭാഗത്തില്‍ പാലക്കാട് ബി.ഇ. എം.എച്ച്.എസ്.എസ്, ഗൈഡ്‌സ് വിഭാഗത്തില്‍ പാലക്കാട് ഗവ.മോ യന്‍ ജി.എച്ച്.എസ്.എസ്, ബാന്റ് വിഭാഗത്തില്‍ പാലക്കാട് കെ.എ.പി സെക്കന്റ് ബറ്റാലിയന്‍ എന്നിവര്‍ പരേഡില്‍ ഒന്നാം സ്ഥാനം കരസ്ഥ മാക്കി. വിജയികള്‍ക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ട്രോഫികള്‍ വിതരണം ചെയ്തു.

റിപ്പബ്ലിക്ദിന ക്യാമ്പില്‍ പങ്കെടുത്തവരെ ആദരിച്ചു

2022 ജനുവരിയില്‍ ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക്ദിന ക്യാമ്പില്‍ പങ്കെടുത്ത പാലക്കാട് 27-ാം കെ എന്‍.സി.സി ബറ്റാലിയനിലെ സര്‍ജന്റ് ജി. അഖില്‍ (ഗവ. പോളിടെക്‌നിക് കോളെജ് പാലക്കാട്), കോര്‍പോറല്‍ അക്ഷയ് (ഗവ. പോളിടെക്‌നിക് കോളെജ് പാലക്കാട്), സര്‍ജന്റ് പി.എച്ച് ഹരിത (ഗവ. വിക്ടോറിയ കോളെജ് പാലക്കാട്), കേഡറ്റ് എസ്. ശ്രീലക്ഷ്മി (ഗവ. പോളിടെക്‌നിക് കോളെജ് പാലക്കാട് എന്നിവരെ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ആദരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!