പാലക്കാട്: മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കു ന്നതിന്റെ ഭാഗമായി ഹരിതകേരളം, ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഹരിതകര്‍മ്മസേന ജില്ലാതല സംഗമത്തിന് തുടക്കമായി. കൊടുമ്പ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ത്രിദിന പരിപാടികളുടെ ആദ്യദിനത്തില്‍ പ്ലാ സ്റ്റിക് ബദല്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചു. പരിപാടിയോ ടനുബന്ധിച്ച് ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരു ത്തുന്ന യോഗങ്ങളും നടന്നു വരികയാണ്. പ്രദര്‍ശനമേളയുടെ ഉദ്ഘാ ടനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് നിര്‍വ ഹിച്ചു. കൊടുമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ശാന്ത അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാ ന്‍ എസ്. ഗുരുവായൂരപ്പന്‍, വാര്‍ഡ് അംഗം സി. ചന്ദ്രന്‍, ഗ്രാമപഞ്ചായ ത്ത് അംഗങ്ങള്‍, നവകേരളം കര്‍മ്മപദ്ധതി പാലക്കാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്ല്യാണകൃഷ്ണന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി അബിജിത്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.എസ് മനോജ്, ജില്ലാ ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സി. ദീപ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം.വി ബിജു എന്നിവര്‍ സംസാരിച്ചു. വിവിധ ഹരിതകര്‍മ്മസേന പ്രതിനിധികള്‍ പങ്കെടുത്തു.
ആദ്യദിനത്തില്‍ വ്യത്യസ്തമായി പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനമേള
ഹരിതകര്‍മ്മസേന ജില്ലാതല സംഗമത്തിന്റെ ഭാഗമായി നടക്കുന്ന പ്ലാസ്റ്റിക് ബദല്‍ ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനമേള വ്യത്യസ്തമായി. കു ക്കറില്‍ ഉപയോഗിക്കാവുന്ന മുളകൊണ്ടുള്ള പുട്ട് കുറ്റി ഉള്‍പ്പടെ വിവിധ തരം പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളാണ് പ്രദര്‍ശനത്തിനെ ത്തിയത്. ചിരട്ട കൊണ്ടുള്ള തവി, സ്പൂണ്‍, പാത്രങ്ങള്‍, മണ്‍ഗ്ലാസ്, മണ്‍ചട്ടി, മണ്‍കുടം എന്നിവയും പ്രദര്‍ശനത്തിലുണ്ട്. ഹരിതകര്‍ മ്മസേനാംഗങ്ങള്‍ സ്വയംതൊഴിലിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളാണ് പ്രദര്‍ശനത്തിലേറെയും. വിവിധതരം സോപ്പുകള്‍, തുണികൊണ്ടുള്ള ചവിട്ടി, സി.എഫ്.എല്‍, എല്‍.ഇ.ഡി ബള്‍ബുകള്‍, കുട, ചകിരി ഉത്പ്പന്നങ്ങള്‍, വിഗ്രഹങ്ങള്‍, തുണിബാഗുകള്‍ എന്നിവ യുമുണ്ട്. ഇതുകൂടാതെ മുണ്ടൂര്‍ ഐ.ആര്‍.ടി.സി ശുചിത്വമാലിന്യ ഉപാധികള്‍ പരിചയപ്പെടുത്തുന്നതിന് പ്രത്യേക സ്റ്റാളും ഒരുക്കിയിട്ടു ണ്ട്. വീടുകളിലെ ഉള്‍പ്പടെ മാലിന്യ സംസ്‌കരണത്തിന് ഉപയോഗി ക്കാവുന്ന ബയോബിനുകളും സ്റ്റാളിലുണ്ട്. രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രദര്‍ശനം. പ്രദര്‍ശനത്തിനെ ത്തുന്ന വര്‍ക്ക് ഉത്പന്നങ്ങള്‍ ആവശ്യാനുസരണം വാങ്ങുന്നതിനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനമേള ഇന്നും(ഓഗസ്റ്റ് 11), നാളെയും(ഓഗസ്റ്റ് 12) തുടരും.