പാലക്കാട്: ജില്ലയിലെ മോട്ടോര്‍ വാഹനവുമായി ബന്ധപ്പെട്ട പരാതി പരിഹാരത്തിന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഓഗസ്റ്റ് 26 ന് രാവിലെ 10 മുതല്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ ‘വാഹനീ യം’ പരാതി പരിഹാര അദാലത്ത് നടത്തും. മോട്ടോര്‍ വാഹന വകു പ്പുമായി ബന്ധപ്പെട്ട പരാതികള്‍, തീര്‍പ്പാകാത്ത അപേക്ഷകളിന്മേ ലുള്ള പരാതികള്‍ എന്നിവ ഓഗസ്റ്റ് 15 നകം അതാത് പരിധിയില്‍പ്പെ ട്ട ആര്‍.ടി. ഓഫീസ്/ സബ് ആര്‍.ടി ഓഫീസുകളില്‍ നല്‍കണം. തപാ ല്‍ വഴി ഉടമസ്ഥര്‍ കൈപ്പറ്റാതെ തിരിച്ചുവന്ന വിവിധ രേഖകള്‍ തി രിച്ചറിയല്‍ കാര്‍ഡ് സഹിതം വരുന്നവര്‍ക്ക് അദാലത്തില്‍ നല്‍കും. ഫോണ്‍: ആര്‍.ടി ഓഫീസ്് പാലക്കാട്: 0491 2505741, ചിറ്റൂര്‍: 0492 3222677, ആലത്തൂര്‍: 0492 2224907, ഒറ്റപ്പാലം: 0466 2247067, പട്ടാമ്പി: 0466 2214182, മണ്ണാര്‍ക്കാട്: 0492 4223090.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!