മണ്ണാര്‍ക്കാട്: ഭാരത് മാല പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന നിര്‍ ദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയുമായി ബന്ധപ്പെട്ട മണ്ണാര്‍ക്കാട് താലൂക്കില്‍ നിന്നുള്ള ആക്ഷേപങ്ങളില്‍ മേലുള്ള വിചാരണ തുടരുന്നു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാ ളില്‍ നടന്ന വ്യാഴാഴ്ച നടന്ന തെളിവെടുപ്പില്‍ മണ്ണാര്‍ക്കാട് ഒന്ന്, മണ്ണാര്‍ക്കാട് രണ്ട് വില്ലേജുകളില്‍ നിന്നും ലഭിച്ചിട്ടുള്ള 177 പരാതി കളില്‍ 145 ഭൂവുടമകളുടെ പരാതികള്‍ കേട്ടു.രേഖകളും പരിശോ ധിച്ചു.

പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും പാതയുടെ നിലവിലുള്ള അ ലൈന്‍മെന്റ് മാറ്റണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടത്. മാ ന്യമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ഭൂരിഭാഗം പേരും ആ വശ്യമുയര്‍ന്നു.അലൈന്‍മെന്റ് മാറ്റണമെന്നതുമായ ബന്ധപ്പെട്ട പരാതികള്‍ ദേശീയപാത അതോറിറ്റിക്ക് കൈമാറുമെന്ന് തഹസി ല്‍ദാര്‍ ബി.അഫ്‌സല്‍ അറിയിച്ചു.തഹസില്‍ദാര്‍ ബി അഫ്‌സല്‍, ഡെപ്യുട്ടി തഹസില്‍ എംജി ഗോപകുമാര്‍,റെവന്യു ഇന്‍സ്‌പെക്ടര്‍ ശിവപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതികള്‍ കേട്ടത്. മണ്ണാര്‍ക്കാട് ഒന്ന്,രണ്ട് വില്ലേജുകളി അവേശഷിക്കുന്ന ആക്ഷേപ ങ്ങളിന്‍ മേലുള്ള വിചാരണ വെളളിയാഴ്ച നടക്കും.

നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് പാതയ്ക്കായി പാലക്കാട്,മണ്ണാര്‍ക്കാട് താ ലൂക്കിലെ 22 വില്ലേജുകളില്‍ നിന്നാണ് സ്ഥലം ഏറ്റെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് താലൂക്കില്‍ നിന്നും ആകെ 3244 പരാതികളാണ് ലഭിച്ചിട്ടുള്ളത്. കരിമ്പ,ഒന്ന്,രണ്ട്,കാരാകുര്‍ശ്ശി, തച്ച മ്പാറ,പൊറ്റശ്ശേരി ഒന്ന്,പാലക്കയം, മണ്ണാര്‍ക്കാട്,ഒന്ന്, രണ്ട്, പയ്യനെ ടം,കോട്ടോപ്പാടം ഒന്ന്,രണ്ട്,മൂന്ന്,അലനല്ലൂര്‍ മൂന്ന് വില്ലേജു കളില്‍ നിന്നാണ് പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നത്.ഇതില്‍ കരിമ്പ, കാരാകുര്‍ശ്ശി,തച്ചമ്പാറ,കാഞ്ഞിരപ്പുഴ പഞ്ചായത്തുകളിലൂ ടെ പാത കടന്ന് പോകുന്ന വില്ലേജുകളിലെ ഭൂ ഉടമകളില്‍ നിന്നുള്ള പരാതി കേള്‍ക്കല്‍ കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു.

ഓഗസ്റ്റ് 9, 10 തീയതികളില്‍ പയ്യനെടം വില്ലേജിലേയും,ഓഗസ്റ്റ് 16,17 തീയതികളില്‍ കോട്ടോപ്പാടം ഒന്ന്, കോട്ടോപ്പാടം രണ്ട്, കോട്ടോപ്പാ ടം ഒന്ന് വില്ലേജുകളിലെയും ഓഗസ്റ്റ് 22,23,25 26 തീയതികളില്‍ അല നല്ലൂര്‍- മൂന്ന് വില്ലേജിലേയും ഭൂമി ഉള്‍പ്പെടുന്നവരുടെ ആക്ഷേപങ്ങ ള്‍ കേള്‍ക്കും.രാവിലെ 11നാണ് വിചാരണ ആരംഭിക്കുക. പരാതി കള്‍ ഉന്നയിച്ച ബന്ധപ്പെട്ട ആളുകള്‍ വിചാരണ നോട്ടീസില്‍ പറയു ന്ന രേഖകള്‍ സഹിതമാണ് എത്തിച്ചേരേണ്ടത്.പാലക്കാട് നിന്നും ആരംഭിച്ച് കോഴിക്കോട് പന്തീരങ്കാവില്‍ അവസാനിക്കുന്ന ഗ്രീന്‍ ഫീല്‍ഡ് ദേശീയ പാതയ്ക്ക് 121 കിലോ മീറ്റര്‍ ദൈര്‍ഘ്യമാണ് ഉള്ള ത്.ഇതില്‍ 62 കിലോ മീറ്ററോളം ദൂരമാണ് പാലക്കാട് ജില്ലയിലൂടെ കടന്ന് പോകുന്നത്.ഒരാഴ്ചയ്ക്കകം കല്ലിടല്‍ സര്‍വേ ആരംഭിക്കുമെ ന്നാണ് അറിയുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!