മണ്ണാര്‍ക്കാട്: മഴ ശക്തമായതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, മണ്ണാര്‍ക്കാട് ആലത്തൂര്‍ താലൂക്കുകളിലായി അഞ്ച് ദുരി താശ്വാസ ക്യാമ്പുകള്‍ തുറന്നതായി ജില്ലാ ദുരന്തനിവാരണ അതോ റിറ്റി അധികൃതര്‍ അറിയിച്ചു.
ചിറ്റൂര്‍ താലൂക്കിലെ നെല്ലിയാമ്പതില്‍ പാടഗിരി പാരിഷ് പള്ളിയില്‍ ഏഴ് കുടു0ബങ്ങളിലെ 25 പേരെയും (8 പുരുഷന്‍മാര്‍, 12 സ്ത്രീകള്‍, 5 കുട്ടികള്‍ ) കയറാടി വില്ലേജിലെ വീഴ്ലിയില്‍ ചെറുനെല്ലിയില്‍ നിന്നുള്ള ഏഴ് കുടുഠബങ്ങളിലെ 17 പേരെ ട്രൈബല്‍ ഡിപ്പാര്‍ട്ട്മെ ന്റ് നിര്‍മിച്ച മൂന്ന് വീടുകളിലും (4പുരുഷന്‍മാര്‍, 12 സ്ത്രീകള്‍, ഒരു കുട്ടി) മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
മണ്ണാര്‍ക്കാട് താലൂക്ക് പൊറ്റശ്ശേരി വില്ലേജ് ഒന്നില്‍ സക്കാര്‍ ഹൈസ് കൂളില്‍ 22 കുടുംബങ്ങളിലെ 50 പേരെയും (13പുരുഷന്‍മാര്‍, 21 സ്ത്രീകള്‍, 16കുട്ടികള്‍) പൊറ്റശ്ശേരി വില്ലേജ് ഒന്നില്‍ പുളിക്കല്‍ ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ 29 കുടുംബങ്ങളിലെ 82 പേരെയും (31 പുരുഷന്‍മാര്‍, 34 സ്ത്രീകള്‍, 17 കുട്ടികള്‍) വള്ളത്തോട് പട്ടിക വര്‍ഗ കോളനിയില്‍ നിന്നുള്ളവരാണ് ഇവര്‍.നിലവില്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്ന ത്.വെള്ളത്തോട് കോളനിയിലുള്ള 50 പേരെ കഴിഞ്ഞ ദിവസം പൊ റ്റശ്ശേരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു.
ആലത്തൂര്‍ താലൂക്ക് കിഴക്കഞ്ചേരി വില്ലേജ് രണ്ടില്‍ ഓടന്‍തോട് സെന്റ് ജൂഡ് ചര്‍ച്ചില്‍ നാല് കുടുംബങ്ങളിലെ എട്ട് പേരയും ( നാല് പുരുഷന്‍മാര്‍, നാല് സ്ത്രീകള്‍) മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ജില്ലയില്‍ ആ കെ 69 കുടുംബങ്ങളില്‍ നിന്നായി 182 പേര്‍ ദുരിതാശ്വാസ ക്യാമ്പു കളില്‍ കഴിയുന്നുണ്ട്.
വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
മഴ തുടരുന്നതിനാലും നാളെ അതി തീവ്ര മഴ മുന്നറിയിപ്പുള്ള സാ ഹചര്യത്തിലുമായി കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് നാ ളെ(ആഗസ്റ്റ് 5)പാലക്കാട് ജില്ലയിലെ പ്രൊഫഷണല്‍ കോളെജുകള്‍ , അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങ ള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ല യിലെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ ക്കും നാളെ നടക്കാനിരിക്കുന്ന മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ ക്കും അവധി ബാധകമല്ല.