കുമരംപുത്തൂര്‍ : ഗ്രാമ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതി ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. 142 പുതി യ പദ്ധതികളും 74 സ്പില്‍ ഓവര്‍ പദ്ധതികളിലുമായി 12.79 കോടി രൂ പ അടങ്കലായിട്ടുള്ള പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി അറിയിച്ചു.
ഉല്‍പ്പാദന, സേവന, പശ്ചാത്തല, മേഖലകളിലും വിവിധ പ്രൊജക്ടുകള്‍ക്കും തുക വകയിരുത്തിയിട്ടുണ്ട്.
കാര്‍ഷിക മേഖലയില്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് പ്രധാ ന്യം നല്‍കി. സേവന മേഖലയില്‍ പാര്‍പ്പിടം, അങ്കണവാടി പോഷക ഹാരം,സാന്ത്വന പരിചരണം,ഭിന്നശേഷി സ്‌കോളര്‍ഷിപ്പ് തുടങ്ങിയ പദ്ധതികള്‍ക്കും ആരോഗ്യമേഖലയില്‍ നിത്യരോഗികള്‍ക്ക് മരുന്ന് വിതരണം ചെയ്യല്‍,വനിതകള്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക പദ്ധതി എന്നിവയും നടപ്പിലാക്കുന്നു. ഗ്രാമീണ മേഖലയിലെ റോഡു കള്‍ ഗതാഗതയോഗ്യമാക്കുന്നതിനുള്ള പദ്ധതികള്‍ക്കും വാര്‍ഷിക പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്.
വാര്‍ഷിക പദ്ധതിയ്ക്ക് യഥാസമയം അംഗീകാരം ലഭിക്കുന്നതിനാ യി പ്രവര്‍ത്തിച്ച പഞ്ചായത്ത് അംഗങ്ങളേയും ഉദ്യോഗസ്ഥരേയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി അഭിനന്ദിച്ചു.