കോട്ടോപ്പാടം: കാട്ടാനകള്‍ കാടുകയറാത്തതിനാല്‍ കരടിയോടു കാര്‍ ദുരിതത്തില്‍.ഒരാള്ചക്കാലത്തോളമായി 15 ഓളം വരുന്ന കാട്ടാ നസംഘം ജനവാസ കേന്ദ്രത്തിലിറങ്ങി നാശം വിതയ്ക്കുകയാണ്. രാപ്പകല്‍ വ്യത്യാസമില്ലാതെ കൂട്ടമായെത്തുന്ന കാട്ടാനകള്‍ ഇതിന കം നിരവധി പേരുടെ വാഴ,തെങ്ങ്,കവുങ്ങ്,റബ്ബര്‍ തൈകള്‍ എ്ന്നിവ നശിപ്പിച്ചിട്ടുണ്ട്.
കരടിയോട്, തോട്ടപ്പായി, പാലക്കുന്ന്, നെടുള്ളിപ്പാടം മേഖലയിലാ ണ് കാട്ടാനക്കൂട്ടം വിലസുന്നത്.കാട്ടാന പേടികാരണം പുറത്തിറ ങ്ങാന്‍ പോലും വയ്യെന്നായി.ടാപ്പിംഗ് തൊഴിലാളികളാണ് പ്രതിസ ന്ധിയിലായിരിക്കുന്നത്.കഴിഞ്ഞ ദിവസം പകല്‍ സമയത്ത് ഇറ ങ്ങിയ കാട്ടാനകൂട്ടം ഇരുക്കാലിക്കല്‍ ബക്കര്‍,ചക്കംതൊടി പാത്തുമ്മ എന്നിവരുടെ നിരവധി കവുങ്ങുകള്‍ നശിപ്പിച്ചു.പാലോളി മുഹമ്മദ് കുട്ടി, താളിയില്‍ അബുട്ടി ഹാജി, ഒതുക്കുംപുറത്ത് മരക്കാര്‍, വെട്ടി ക്കാട്ടില്‍ വാസു, മൊയ്തീന്‍ ചാലിയന്‍, മുണ്ടന്‍ അബ്ബാസ് ഹാജി എന്നി വരുടെ വാഴയും തെങ്ങും കവുങ്ങുമെല്ലാം കാട്ടാനകള്‍ നശിപ്പിച്ചി രുന്നു.
എത്രയും വേഗം പ്രദേശത്ത് നിന്നും ആനക്കൂട്ടത്തെ ഉള്‍വനത്തിലേ ക്ക് തുരത്തണമെന്നും ഇവ വീണ്ടും കാടിറങ്ങാതിരിക്കാന്‍ വനാതിര്‍ ത്തികളില്‍ ഫെന്‍സിംഗ് സംവിധാനം കാര്യക്ഷമമാക്കണമെന്നു മാ ണ് നാട്ടുകാരുടെ ആവശ്യം