അലനല്ലൂര്‍: പുതുതായി ആരംഭിച്ച പാലിയേറ്റീവ് കെയറിന്റെ ഹോം കെയര്‍ വാഹനത്തിന്റെ ആദ്യ യാത്ര പട്ടല്ലൂര്‍ ദാമോദരന്‍ നമ്പൂതിരി മാസ്റ്റര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
അലനല്ലൂരിലെ അവശത അനുഭവിക്കുന്ന കിടപ്പ് രോഗികള്‍ക്ക് സാന്ത്വന പരിചരണം ലഭ്യമാക്കുകെയന്ന ലക്ഷ്യത്തോടെ അലന ല്ലൂര്‍ ഇസ്ലാമിക് ട്രസ്റ്റിന്റെ കീഴിലുള്ള കെട്ടിടത്തിലാണ് പാലിയേ റ്റീവ് കെയര്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.പള്ളിക്കുന്ന് വാര്‍ഡ് മുതല്‍ കാര വാര്‍ഡ് വരെയുള്ള പ്രദേശത്തെ രോഗികള്‍ക്കാണ് സാന്ത്വന പരിചരണം നല്‍കുക.നൂറോളം രോഗികള്‍ക്ക് പരിചരണം ലഭിച്ച് കൊണ്ടിരിക്കുന്നത്.ഒരു മാസം ഒരു ലക്ഷത്തോളം രൂപ രോഗി പരിചരണത്തിന് ആവശ്യമായി വരുന്നുണ്ട്.ഹോം കെയറിന് സ്വന്ത മായി ഒരു വാഹനം കൂടി വാങ്ങുന്നതിനായുള്ള ശ്രമത്തിലാണ് ഭാര വാഹികള്‍.പാലിയേറ്റീവ് കെയറിലേക്ക് എല്ലാവരുടെയും സഹകര ണങ്ങള്‍ ഉണ്ടാകണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷയായി. പാലി യേറ്റീവ് കെയര്‍ പ്രസിഡന്റ് ശശിപാല്‍ സ്വാഗതം പറഞ്ഞു. രാഷ്ട്രീ യ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.