പാലക്കാട്: അക്ഷയ എന്ന പേരില്‍ ഇതര സര്‍ക്കാര്‍ സംവിധാനങ്ങ ളിലൂടെ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ള മിനി അക്ഷയ പദ്ധതി നിര്‍ത്തലാക്കണമെന്ന് അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോ യീസ് (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.ആഗസ്റ്റ് 26,27 തീയതികളില്‍ തൃശ്ശൂരില്‍ നടക്കുന്ന യൂണിയന്‍ സംസ്ഥാന സമ്മേ ളനം വിജയിപ്പിക്കാനും ജില്ലയിലെ മുഴുവന്‍ ഐടി/ഐടി അനു ബന്ധ മേഖലകളിലെ തൊഴിലാളികളേയും യൂണിയന്‍ അംഗങ്ങ ളാക്കാനും തീരുമാനിച്ചു.
പാലക്കാട് എന്‍ജിഒ ഹാളില്‍ നടന്ന സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി ഉദ്ഘാടനം ചെയ്തു.യൂണിയന്‍ പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷനായി.സംസ്ഥാന ജനറല്‍ സെക്രട്ടറി എ ഡി ജയന്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി എഐ സീനത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.സംസ്ഥാന പ്രസിഡന്റ് പി എസ് മധുസൂദനന്‍ സംസാരിച്ചു.
പുതിയ ഭാരവാഹികള്‍: ബി.കണ്ണദാസ് (പ്രസിഡന്റ്),എ.ഐ സീനത്ത് (സെക്രട്ടറി),എം.ഹരിദാസ് (ട്രഷറര്‍).എ.ബാബു,രതി കോട്ടായി,ശിവരാമന്‍,ഷക്കീര്‍ (വൈസ് പ്രസിഡന്റ്),ഷിബി, സുരേഷ് ബാബു,യാസിര്‍,രാധാകൃഷ്ണന്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരേയും 29 അംഗ ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.