മണ്ണാര്‍ക്കാട്: വീടെന്ന സ്വപ്നം ലൈഫ് ഭവന പദ്ധതി എന്ന തണലിലൂ ടെ ഇതുവരെ യാഥാര്‍ഥ്യമായത് 3,00,598 കുടുംബങ്ങള്‍ക്ക്. 25,664 വീ ടുകളാണ് ഇപ്പോള്‍ നിര്‍മാണത്തിലുള്ളത്.ലൈഫിന്റെ ഒന്നാം ഘട്ട ത്തില്‍ (പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണം) 52,680 വീടുകളാണ് പൂര്‍ത്തിയായത്. രണ്ടാംഘട്ടത്തില്‍ (ഭൂമിയുള്ള ഭവനര ഹിതരുടെ ഭവനനിര്‍മാണം) 94,283 പേര്‍ക്ക് വീടുകള്‍ നല്‍കാനായി. മൂന്നാംഘട്ടത്തില്‍ (ഭൂരഹിത ഭവനരഹിതരില്‍നിന്ന് ഭൂമിയാര്‍ജിച്ച വര്‍) 14,999 വീടുകളും നിര്‍മിച്ചു. വിവിധ വകുപ്പുകളുടെ പദ്ധതികള്‍ കൂടി ഏകോപിച്ചാണ് ഇതുവരെ ആകെ 3,00,598 വീടുകള്‍ ഭവനരഹി തര്‍ക്ക് നല്‍കാനായത്.ഫ്രീ ഫാബ് സാങ്കേതികവിദ്യയിലൂടെയുള്ള 29 ഭവനസമുച്ചയങ്ങളുടെ നിര്‍മാണവും വിവിധ ഘട്ടങ്ങളായി പുരോഗ തിയിലാണ്.

നിര്‍മ്മാണ പുരോഗതിയിലുള്ള ഭവനസമുച്ചയങ്ങളില്‍ കണ്ണൂര്‍ ജില്ല യിലെ കടമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ (44 യൂണിറ്റുകള്‍) സമുച്ചയത്തി ന്റേയും, കൊല്ലം പുനലൂര്‍ നഗരസഭയിലെ (44 യൂണിറ്റുകള്‍) സമുച്ച യത്തിന്റേയും, കോട്ടയം വിജയപുരം ഗ്രാമപഞ്ചായത്തിലെ (44 യൂണിറ്റുകള്‍) സമുച്ചയത്തിന്റേയും, ഇടുക്കിയിലെ കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ (44 യൂണിറ്റുകള്‍) സമുച്ചയത്തിന്റേയും നിര്‍ മ്മാണം അവസാനഘട്ടത്തിലാണ്.പുതിയ വീടുകള്‍ക്കായി 2020ല്‍ ലഭിച്ച അപേക്ഷകളില്‍ 5,64,091 കുടുംബങ്ങളാണ് ഇപ്പോള്‍ ലൈഫ് കരട് പട്ടികയില്‍ ഉള്ളത്. ഇതില്‍ 3,66,570 പേര്‍ ഭൂമിയുള്ള ഭവനര ഹിതരും 1,97,521 പേര്‍ ഭൂമിയില്ലാത്ത ഭവനരഹിതരുമാണ്.

ജില്ലാ കളക്ടര്‍ അധ്യക്ഷനായ രണ്ടാം ഘട്ട അപ്പീല്‍ സമിതികള്‍ 14,009 അപ്പീലുകളും 89 ആക്ഷേപങ്ങളുമാണ് തീര്‍പ്പാക്കിയത്. ലൈഫ് കരട് ഗുണഭോക്തൃ പട്ടിക ഇപ്പോള്‍ ഗ്രാമ/വാര്‍ഡ് സഭകള്‍ പരിശോധിക്കുകയാണ്. മാനദണ്ഡങ്ങള്‍ വേണ്ടവിധം പരിശോധിച്ചി ട്ടുണ്ടോ എന്നും മുന്‍ഗണനാക്രമം പരിഗണിക്കപ്പെട്ടിട്ടുണ്ടോ എന്നും ഗ്രാമസഭകള്‍ വിശകലനം ചെയ്യും. ഗ്രാമ/വാര്‍ഡ് സഭകള്‍ അംഗീക രിച്ച പട്ടിക ആഗസ്റ്റ് 10 നകം പഞ്ചായത്ത്/നഗരസഭാ ഭരണസമി തികളും അംഗീകരിക്കും. ആഗസ്റ്റ് 16നാണ് അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!