മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് വനം ഡിവിഷന്റെ നേതൃത്വത്തില്‍ ആര ണ്യ ദീപം പദ്ധതിക്ക് തുടക്കമായി.വന്യജീവി – മനുഷ്യ സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോറസ്റ്റ് റെയ്ഞ്ച് പരിധിയിലെ വനാതിര്‍ത്തി പങ്കിടുന്ന വിവിധ സ്ഥലങ്ങളില്‍ തെരുവ് വിളക്ക് സ്ഥാപിക്കുന്ന പദ്ധതിയാണ് ആരണ്യ ദീപം.72 ഇടങ്ങളിലാണ് തെരു വുവിളക്കുകള്‍ സ്ഥാപിക്കുന്നത്.ഇതിനകം 48 സ്ഥലങ്ങളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്ന നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.
മുട്ടിപ്പാറ,വെള്ളാരംകുന്ന്,പൂളക്കുന്ന്,പുളിക്കലടി കോളനി, കാളം പുള്ളി,തോട്ടപ്പായി തുടങ്ങിയ സ്ഥലങ്ങളിലെ വൈദ്യുതി തൂണു കളില്‍ 15 തെരുവു വിളക്കുകള്‍ സ്ഥാപിച്ചു. പാമ്പന്‍തോട് ആദി വാസി കോളനിയിലേക്കുള്ള വിജനമായ വഴിയിലും പാങ്ങോടു വരെയുള്ള ജനവാസ മേഖലയില്‍ പാതയോത്തിലും വെളിച്ച മെത്തിച്ചു.
പുലി ശല്യം രൂക്ഷമായ തത്തേങ്ങലം, കരിമ്പന്‍കുന്ന് ഭാഗങ്ങളിലും കാട്ടാന സാന്നിധ്യം രൂക്ഷമായ പാങ്ങോട്, തിരുവിഴാംകുന്ന് ഭാഗ ങ്ങളിലും തെരുവ് വിളക്ക് സ്ഥാപിച്ചു.മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സുബൈറിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രതിനി ധികള്‍ പ്രദേശവാ സികള്‍ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ തുടങ്ങി യവരുടെ പിന്തുണ ഏറി വരുന്നതും ഈ ഭാഗങ്ങളില്‍ വന്യ ജീവി സന്നിധ്യത്തില്‍ കാര്യമായ കുറവ് അനുഭവപ്പെടുന്നതും ആരണ്യ ദീപം പദ്ധതിയുടെ വിജയമാണെന്നും പരമാവധി പ്രശ്‌ന ബാധിത മേഖലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകു മെന്നും മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു.