പാലക്കാട്: യുവാക്കളില്‍ എച്ച്‌ഐവി-എയ്ഡ്‌സ് ബോധവല്‍ക്കരണം ശക്തിപ്പെടുത്തുക ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘ ടിപ്പിക്കപ്പെട്ട ജില്ലാതല ടാലന്റ് ഷോ ‘ഓസം 2022’ മേഴ്‌സി കോളേ ജില്‍ നടന്നു. ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. പി.സജീവ് കുമാര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലയി ലെ പ്രമുഖ കോളേജുകളെ പ്രതിനിധീകരിച്ച് വിവിധ വിദ്യാര്‍ത്ഥിക ള്‍ ഷോയില്‍ പങ്കെടുത്തു.മത്സരത്തില്‍ മലബാര്‍ പോളിടെക്‌നിക് കോളേജിലെ കെ.അജീഷ് ഒന്നാം സമ്മാനവും മലബാര്‍ പോളിടെക് നിക് കോളേജിലെ സി.കാവ്യ രണ്ടാം സമ്മാനവും, ഗവണ്‍മെന്റ് വിക്ടോറിയ കോളേജിലെ എം.ഷിന്‍ജു മൂന്നാം സമ്മാനവും നേടി.
പരിപാടിയില്‍ കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് മേധാ വി കെ.ശ്രുതിമോള്‍ അധ്യക്ഷയായി. എച്ച്.ഐ.വി കെയര്‍ ആന്‍ഡ് സപ്പോര്‍ട്ട് കോ-ഓര്‍ഡിനേറ്റര്‍ രമേഷ്, ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ പി. എസന്തോഷ് കുമാര്‍, ഡെപ്യൂട്ടി ജില്ല എജു ക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ആള്‍ജോ സി. ചെറിയാന്‍ എന്നിവര്‍ പങ്കെടുത്തു.