മണ്ണാര്‍ക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ സ്ഥിതി വിവരക്കണക്ക് പദ്ധതി രൂപീകരണം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ സ്റ്റാറ്റസ്റ്റിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഗാര്‍ഹിക ഉപഭോഗ സര്‍വ്വേക്ക് ആഗസ്റ്റില്‍ തുടക്കമാകും.ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീ പ് ഒഴികെയുള്ള ഇന്ത്യന്‍ യൂണിയനിലെ എല്ലാ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തിയാണ് സര്‍വ്വേ നടക്കുക. സര്‍വേയിലൂടെ ശേഖരിക്കു ന്ന വിവരങ്ങള്‍ പ്രാഥമികമായി വെയിറ്റിംഗ് ഡയഗ്രം തയ്യാറാക്കു ന്നതിനു വേണ്ടി ഉപയോഗിക്കും. ഗ്രാമീണ നഗര ഇന്ത്യയിലെ ഉപഭോ ക്തൃ വില സൂചികകള്‍ സമാഹരിക്കുന്നതിന് മൊത്ത ഉപഭോഗത്തി ലെ വിവിധ ചരക്ക് ഗ്രൂപ്പുകളുടെ ബജറ്റ് ഷെയറുകള്‍ നിര്‍ണയിക്കു ന്നതിലൂടെയാണ് ബജറ്റ് ഡയഗ്രം തയാറാക്കുന്നത്.ശേഖരിച്ച വിവര ങ്ങളില്‍ നിന്നും ജീവിതനിലവാരം, സാമൂഹിക ഉപഭോഗം ,ക്ഷേമം അസമത്വങ്ങള്‍ എന്നിവയുടെ സ്റ്റാറ്റസ്റ്റിക്കല്‍ സൂചകങ്ങളും സമാഹ രിക്കും. കുടുംബബജറ്റില്‍ ഉപഭോഗ വസ്തുക്കളുടെ ഓരോന്നിന്റെ യും വിഹിതം പ്രത്യേകം കണക്കാക്കുന്നതിന് അനുസരിച്ചാണ് ഇന്‍ഡക്സ് രൂപപ്പെടുത്തുന്നത്. ഓരോ കുടുംബത്തിലും മൂന്ന് തവണ സന്ദര്‍ശനം നടത്തിയാണ് ഭക്ഷണം, ഉപഭോഗ സേവനങ്ങള്‍ ഡുറബിള്‍ ഐറ്റംസ്, ഉപഭോഗ വസ്തുക്കള്‍, സേവനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്നത്.