മണ്ണാര്‍ക്കാട്: ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗ മായി മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ്എസ് വളണ്ടിയര്‍മാന്‍ അട്ടപ്പാടി ചുരത്തില്‍ വിത്തുരുളകള്‍ വിതറി.പൊതു വിദ്യാഭ്യാസ വകുപ്പും ഹയര്‍ സെക്കണ്ടറി നാഷണ ല്‍ സര്‍വീസ് സ്‌കീമും ചേര്‍ന്ന് നടപ്പാക്കുന്ന തളിര്‍ക്കട്ടെ പുതുനാ മ്പുകള്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് വിത്തുരുളകള്‍ വിതറി യത്.
ഫലവൃക്ഷങ്ങളുടെ വിത്തുകളാണ് ഉരുളകളാക്കി അനുയോജ്യമായ പ്രദേശത്ത് വിതയ്ക്കുന്നത്.വിത്തുരുള വിതരണോദ്ഘാടനം എന്‍. ഷംസുദ്ദീന്‍ എംഎല്‍എയും ചുരത്തില്‍ വിത്ത് വിതയ്ക്കുന്നതിന്റെ ഉദ്ഘാടനം മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി റേഞ്ച് ഫോറ സ്റ്റ് ഓഫീസര്‍ ആര്‍.രാജേഷ് കുമാറും നിര്‍വഹിച്ചു.സ്‌കൂള്‍ മാനേജിം ഗ് കമ്മിറ്റി ചെയര്‍മാന്‍ ഷെറിന്‍ അധ്യക്ഷനായി.സെക്രട്ടറി കെ.പി. അക്ബര്‍,പ്രിന്‍സിപ്പല്‍ കെ.കെ നജ്മുദ്ദീന്‍,പ്രധാന അധ്യാപിക ആയി ഷാബി,പിടിഎ പ്രസിഡന്റ് റഷീദ് മുത്തനില്‍,എന്‍എസ്എസ് ലീഡ ര്‍മാരായ മുഹമ്മദ് ഇര്‍ഫാന്‍ അക്മല്‍,പി.റന,എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ യൂസഫലി,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി അഭിലാഷ് എന്നിവര്‍ സംബന്ധിച്ചു.