അഗളി: ഇന്‍ഡസ്ട്രിയല്‍ റോബോട്ടിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടും പാലക്കാട് ഐ.ഐ.ടി ടെക്‌നോളജി ഐ ഹബ്ബ് ഫൗണ്ടേഷനും സംയുക്തമായി അഗളിയില്‍ വനിതകള്‍ക്ക് ഏകദിന തൊഴില്‍ പരിശീലന പരിപാ ടി സംഘടിപ്പിച്ചു. അഗളി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്ഥാപിത മായ അടല്‍ ടിങ്കറിങ് ലാബിന്റെ നൂതന സാങ്കേതിക വിദ്യകള്‍ പ്ര യോജനപ്പെടുത്തി ആധുനിക ടെക്‌നോളജിയുടെ വികാസം സ്ത്രീ കളുടെ ഉന്നമനത്തിന് ഉപയോഗപ്പെടുത്തണം എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത 50 വനിതകളെ ഗ്രൂപ്പുകളാക്കി തിരിച്ചാണ് വനിതകള്‍ക്ക് പരിശീലനം നല്‍കിയത്. പ്ലാസ്റ്റിക് കൊ ണ്ടുള്ള വിവിധ ഉപയോഗവസ്തുകളുടെ നിര്‍മ്മാണം, ഡിസൈനിങ്, മാനുഫാക്ചറിങ്, മാര്‍ക്കറ്റിങ്, നടത്തിപ്പ് എന്നിവ സംബന്ധിച്ച അടി സ്ഥാന വിവരങ്ങളിലാണ് പരിശീലനം നല്‍കിയത്.
അഗളി ഗവ. ഹൈസ്‌കൂളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജി ല്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിനു മോള്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡണ്ട് വി.കെ ജെയിംസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബിക ലക്ഷ്മണന്‍, ജില്ലാ പഞ്ചായത്ത് അംഗം പി സി നീതു, പഞ്ചായത്ത് അംഗം കണ്ണമ്മ, ഇന്‍ഡസ്ട്രിയല്‍ റോബോട്ടിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എ.എം ഷിബു, ഐ.പി.ടി.ഐ.എഫ് സി.ഇ.ഒ ഹരിലാല്‍ ഭാസ്‌കര്‍, സ്‌കൂള്‍ പ്രധാനാധ്യാപിക ആര്‍. വാസന്തി എന്നിവര്‍ സം സാരിച്ചു. പരിശീലനത്തിന് ഇന്‍ഡസ്ട്രിയല്‍ റോബോട്ടിക്‌സ് ഇന്‍സ്റ്റി റ്റിയൂറ്റിലെ എ അബ്ദുള്‍ സമദ്, എ സല്‍മാന്‍, കെ വിഷ്ണു രോഹിത്, എ.എം. ഷിബു, എം. മനോജ്, പി.എന്‍. അശ്വിന്‍, ജംഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.