കല്ലടിക്കോട്: കരിമ്പ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാ ര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ രക്ഷിതാക്കള്‍ക്കും സമൂഹത്തിനുമുണ്ടായ ആശങ്കയകറ്റുന്നതിനാ യി സര്‍വ്വ കക്ഷിയോഗം വിളിച്ച് ചേര്‍ക്കാന്‍ പിടിഎ എക്‌സിക്യു ട്ടീവ് യോഗം തീരുമാനിച്ചു.ബുധനാഴ്ചയാണ് യോഗം ചേരുക. ഹൈ സ്‌കൂള്‍,ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ യോഗവും ചേരും.
വിദ്യാര്‍ത്ഥികളുടെ ആശങ്കയകറ്റി സുരക്ഷിതമായി സ്‌കൂളിലെ ത്താനും തിരിച്ച് പോകാനും ആവശ്യമായ നടപടികള്‍ സ്വീകരി ക്കും.ബസ് സ്റ്റോപ്പില്‍ പൊലീസിന്റെ നിരീക്ഷണമുണ്ടാകും. ഇ തിനായി കത്ത് നല്‍കിയിട്ടുണ്ട്.ബസ് സ്റ്റോപ്പില്‍ നിന്നും വിദ്യാര്‍ ത്ഥികള്‍ ബസ് കയറി പോകുന്നത് അധ്യാപകരുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്താനും യോഗം തീരുമാനിച്ചതായി പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ്ജ് പി ഭാസ്‌കരന്‍ അറിയിച്ചു.അതേ സമയം പിടിഎ വൈസ് പ്രസിഡന്റ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ ചര്‍ച്ച യ്ക്കിടെയുണ്ടായ ചില പരാമര്‍ശം വിദ്യാലയത്തെ മോശമാക്കി ചിത്രകരിക്കാന്‍ വേണ്ടി നടത്തിയതല്ലെന്നും ആ പരാമര്‍ശം പിന്‍ വലിക്കുന്നതായും ഖേദംപ്രകടിപ്പിക്കുന്നതായും അദ്ദേഹം യോഗ ത്തെ അറിയിച്ചതായി പ്രിന്‍സിപ്പാള്‍ പറഞ്ഞു.
കോങ്ങാട് മണ്ഡലത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും എസ്എ സ്എല്‍സിക്ക് നൂറ് ശതമാനം വിജയവും പത്ത് വര്‍ഷമായി ഹയര്‍ സെക്കണ്ടറി തലത്തില്‍ തൊണ്ണൂറ് ശതമാനത്തിലേറെ വിജയം കരസ്ഥമാക്കിയ പൊതുവിദ്യാലയമാണിതെന്നും വിദ്യാര്‍ത്ഥിക ളുടെയും അധ്യാപകരുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ബസ് സ്റ്റോപ്പില്‍ ഒരുമിച്ച് ഇരുന്നതിന്റെ പേരില്‍ ഒരു സംഘം വിദ്യാര്‍ത്ഥികളെ ആക്ര മിച്ചതായാണ് പരാതി.കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തി രുന്നു.പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശു പത്രിയില്‍ ചികിത്സ തേടിയിരുന്നു.
യോഗത്തില്‍ കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എസ് രാമചന്ദ്രന്‍,വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എച്ച് ജാഫര്‍,ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്,വാര്‍ഡ് അംഗം റംലത്ത്,പിടിഎ പ്രസിഡന്റ് യൂസഫ് പാലയ്ക്കല്‍,വൈസ് പ്രസിഡന്റ് ജാഫര്‍ അലി,ജി.എസ് ജിജി,സജി പീറ്റര്‍,മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു.