പാലക്കാട്: പാലക്കാട് ജില്ലാ പൗരസമിതിയുടെ പ്രഥമ പുരസ്‌കാരം ബോബന്‍ മാട്ടുമന്തയ്ക്ക് നല്‍കാന്‍ തീരുമാനിച്ചതായി സമിതി ചെ യര്‍മാന്‍ കെ.ശിവരാജേഷ്,ജനറല്‍ കണ്‍വീനര്‍ മോഹന്‍ദാസ് പൊ ല്‍പ്പുള്ളി എന്നിവര്‍ അറിയിച്ചു.സര്‍ ചേറ്റൂര്‍ ശങ്കരന്‍നായരുടെ ജീ വിത ചരിത്രത്തെ നാടകമാക്കി അവതരിപ്പിച്ചതിനാണ് പുരസ്‌കാരം. മൊമെന്റോയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം ആഗസ്റ്റ് മാസം ആദ്യവാരത്തില്‍ പ്രമുഖര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ വെച്ച് സമര്‍പ്പിക്കും.തുടര്‍ വര്‍ഷങ്ങളിലും 11 അംഗ പ്രത്യേക അവാര്‍ഡ് നിര്‍ണയ കമ്മിറ്റി ചേര്‍ന്ന് ജില്ലയിലെ മികച്ച രാഷ്ട്രീയ -സാമൂഹിക-കലാ-കായിക രംഗത്തെ വ്യക്തിത്വത്തെ തെരഞ്ഞെടുക്കുമെന്നുമെ ന്നും ഭാരവാഹികള്‍ അറിയിച്ചു.
