മണ്ണാര്‍ക്കാട്:വിയ്യക്കുറുശ്ശി കാരക്കുന്നില്‍ പുതുതായി നിര്‍മിച്ച ഫത്ഹിയ്യ ജുമാമസ്ജിദിന്റെ ഉദ്ഘാടനം ബുധനാഴ്ച അസ്വര്‍ നമസ്‌ കാരത്തിന് നേതൃത്വം നല്‍കി സമസ്ത പ്രസിഡന്റ് സയ്യിദ് ഉലമ ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഫത്ഹിയ്യ മസ്ജിദ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ ദാരിമി അധ്യക്ഷനാകും.റഫീഖ് ഫൈസ് പ്രാര്‍ത്ഥന നിര്‍വഹിക്കും.എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സ്വലാഹു ദ്ദീന്‍ ഫൈസി വല്ലപ്പുഴ,മഹല്ല്ഖാസി റഫീഖ് ഫൈസി, സി പി വാപ്പു മുസ്ലിയാര്‍ മുണ്ടേക്കരാട് മുഖ്യപ്രഭാഷണം നടത്തും.ചെറൂട്ടി മുഹമ്മ ദ്,അഷ്‌റഫ് ഫൈസി,ആലിക്കല്‍ മൊയ്തീന്‍ ഹാജി,നൂര്‍മുഹമ്മദ്, സുലൈമാന്‍ ഹാജി വേളൂരന്‍,എസ്.കെ ബാബു,അബ്ബാസ്,മുസ്തഫ ഹാജി വേളൂരാന്‍,എംസി കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംബന്ധി ക്കും.തുടര്‍ന്ന് നടക്കുന്ന മജ്‌ലിസന്നൂര്‍ ആത്മീയ സംഗമത്തില്‍ മന്‍സൂറലി ദാരിമി കാപ്പ് മുഖ്യപ്രഭാഷണം നടത്തും.സയ്യിദ് ഇമ്പിച്ചി ക്കോയ തങ്ങള്‍ കൊടക്കാട് സമാപന പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.വാര്‍ത്താ സമ്മേളനത്തില്‍ റഫീഖ് ഫൈസി,സുലൈമാന്‍ ഹാജി വേളൂരന്‍,അബ്ദുറഹ്മാന്‍ ദാരിമി,മുസ്തഫ ഹാജി വേളൂരന്‍,എം. സി കുഞ്ഞുമുഹമ്മദ്,ഹകീം ഫൈസി,സലാം കൊറ്റിയോട് എന്നി വര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!