അലനല്ലൂര്‍: വിദ്യാര്‍ത്ഥികളില്‍ ജനാധിപത്യബോധം ഉറപ്പിച്ച് എട ത്തനാട്ടുകര മൂച്ചിക്കല്‍ ജിഎല്‍പി സ്‌കൂളില്‍ നടന്ന മന്ത്രിസഭ തെ രഞ്ഞെടുപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി.പൊതു തെരഞ്ഞെ ടുപ്പ് മാതൃകയിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.നാമനിര്‍ദേശ പത്രിക സമര്‍പ്പണം,വാഗ്ദനങ്ങള്‍ നല്‍കി വോട്ടു അഭ്യര്‍ത്ഥന, സ്ഥാ നാര്‍ത്ഥികളുമായി പരസ്യസംവാദം,വോട്ടര്‍ പട്ടികയനുസരിച്ച് വോ ട്ട് രേഖപ്പെടുത്തല്‍,കയ്യില്‍ മഷി പുരട്ടല്‍, വോട്ടെണ്ണല്‍, ഫലപ്രഖ്യാ പനം എന്നിവയെല്ലാം നടത്തി.വാശിയേറിയ തെരഞ്ഞെടുപ്പില്‍ എംടി അര്‍ഷാന സുജിത്ത് സ്‌കൂള്‍ ലീഡറായും ഒ.അത്തൂഫ് അന്‍ വര്‍ ഡെപ്യുട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു.വി ദര്‍വിഷ് മു ഹമ്മദ് മുഖ്യമന്ത്രി,വി.അംന ഉപമുഖ്യമന്ത്രി,എന്‍.ആയുഷ് ആഭ്യന്തര മന്ത്രി,പി.എസ് അക്ഷജ് ദേവ് കൃഷിമന്ത്രി,ടി.ആഫിയ വിദ്യാഭ്യാസ മന്ത്രിയുമായി തെരഞ്ഞെടുക്കപ്പെട്ടു.ഇവര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുതലയേറ്റു.സ്‌കൂള്‍ അസംബ്ലി,ദിനാചരണങ്ങള്‍,ഉച്ചഭക്ഷണം എന്നിവയെല്ലം നടത്തി വരുന്നത് മന്ത്രിസഭയാണ്.അധ്യാപകരായ എ.സീനത്ത്,സി.ജമീല,എന്‍.അലി അക്ബര്‍, കെ.രമാദേവി, പി.ജിഷ, സി.പി.വഹീദ,കെ.ഷഫ്‌ന,പി,പ്രിയ,ഇ.പ്രിയങ്ക,സി.പി മുഫീദ,കെ ഷീബ എന്നിവര്‍ നേതൃത്വം നല്‍കി.