എടത്തനാട്ടുകര: ശറഫുല്‍ മുസ്ലിമീന്‍ അറബിക് കോളേജിന്റെ നേ തൃത്വത്തില്‍ അലനല്ലൂര്‍,കോട്ടോപ്പാടം, എടപ്പറ്റ പഞ്ചായത്തുകളി ലെ ഏഴ് ഏരിയകള്‍ കേന്ദ്രീകരിച്ച് ‘എക്‌സലന്റെ 2k22’ എന്ന പേരി ല്‍ സംഘടിപ്പിക്കുന്ന പഠനരംഗത്തെ മികവ് തെളിയിച്ചവര്‍ക്കുള്ള അനുമോദന യോഗങ്ങളുടേയും , മാര്‍ഗ്ഗനിര്‍ദ്ദേശക്ലാസുകളുടേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ജൂലൈ 18 തിങ്കളാഴ്ച വൈകുന്നേരം ഉപ്പു കുളത്താണ് ആദ്യ പരിപാടി.തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൊടിയം കുന്ന്, തടിയംപറമ്പ്,പാലക്കാഴി, കാപ്പുപറമ്പ്,വട്ടമണ്ണപ്പുറം ,ചേരിപ്പറ മ്പ് എന്നീ കേന്ദ്രങ്ങളില്‍ അനുമോദന യോഗവും മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാ മ്പും നടക്കും.കോട്ടപ്പള്ള സലഫി സെന്റര്‍,തടിയംപറമ്പ് ദാറുല്‍ ഫുര്‍ഖാന്‍ എന്നിവിടങ്ങളില്‍ ചേര്‍ന്ന കെ.എന്‍.എം. മണ്ഡലം സംയു ക്ത കണ്‍വെന്‍ഷനുകളില്‍ ഒരുക്കങ്ങള്‍ വിലയിരുത്തി.സി.യൂസുഫ് ഹാജി, പി.പി. കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍ എന്നിവര്‍ യോഗങ്ങളില്‍ അ ധ്യക്ഷരായി.എസ്എംഎ കോളേജ് അക്കാഡമിക് അഡ്മിനിസ്‌ട്രേറ്റര്‍ പി.കെ.സകരിയ്യ സ്വലാഹി,പ്രോഗ്രാം കണ്‍വീനര്‍ പി.മുസ്തഫ മാസ്റ്റര്‍, സി.എച്ച്. ആഷിക് സ്വലാഹി, പി.മുബശ്ശിര്‍ സ്വലാഹി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇ.അബ്ദു റഹ്മാന്‍ മാസ്റ്റര്‍,പി.പി.സുബൈര്‍ മാസ്റ്റര്‍, വി.സി.ഷൗക്കത്തലി,കാപ്പില്‍ നാസര്‍, ഷൗക്കത്തലി അന്‍സാരി, കെ.ടി. ഉണ്ണീന്‍ കുട്ടി, കെ.പി.ഉസ്മാന്‍, കെ.അബ്ദുനാസര്‍ പൂന്തല, പി. നസീര്‍ ബാബു സ്വലാഹി, അലി.പി,അബ്ദു റൗഫ് സ്വലാഹി, കാപ്പില്‍ ഷൗക്കത്ത്, വടക്കന്‍ അലി, പുളിക്കല്‍ ഹസ്സന്‍, കെ.അബ്ദുല്ല, സി. അബുട്ടി, ഓങ്ങല്ലൂര്‍ അബ്ദുസ്സലാം, പി.ഉമ്മര്‍ ഹാജി, പി.പി. ബഷീര്‍ മാസ്റ്റര്‍ ,കെ.സാലിം, പൂളമണ്ണ അലി തുടങ്ങിയവര്‍ സംസാരിച്ചു.