കോട്ടോപ്പാടം: നാട്ടുകല്‍ താണാവ് ദേശീയപാത നവീകരണത്തി ന്റെ ഭാഗമായി ആര്യമ്പാവില്‍ നിന്നും പിഴുതുമാറ്റിയ അത്താണി പാതയോരത്ത് പുന:സ്ഥാപിച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി.ബുധനാഴ്ച വൈകീട്ട് ക്രെയിനിന്റെ സഹായത്തോടെയാണ് തൊഴിലാളികള്‍ ദേശീയപാതയോരത്ത് തന്നെ അത്താണി സ്ഥാപിച്ചത്.
ആര്യമ്പാവിലെ ഈ അത്താണിയ്ക്ക് ആറര നൂറ്റാണ്ടോളം പഴക്കമാ ണ് കണക്കാക്കുന്നത്.വാഹന ഗതാഗതം നിലവില്‍ വരുന്നതിന് മുമ്പ് ദീര്‍ഘദൂരം ചരക്കുകള്‍ തലച്ചുമടായി കൊണ്ട് പോകുന്നവര്‍ക്ക് ഇട ക്ക് ചുമടിറക്കി വെച്ച് വിശ്രമിക്കുന്നതിനായി പാതയോരങ്ങളില്‍ നാട്ടി നിര്‍ത്തിയിരുന്ന ചുമട് താങ്ങി പ്രദേശത്തിന്റെ അടയാളങ്ങളി ലൊന്നായിരുന്നു.നാലു കാലുകളിലായി ഒരടി വീതിയിലുമുള്ള രണ്ട് പാളികള്‍ നിരത്തിയാണ് ആര്യാമ്പാവില്‍ പഴമക്കാര്‍ അത്താ ണി ഒരുക്കിയിരുന്നത്.
ദിവാന്‍കോട്ട് രൂപത്തിലുള്ളതാണ് കാലിന് മുകളിലുള്ള പാൡയുടെ രൂപഘടന.ദേശീയപാത വികസനത്തിന്റെ ഭാഗമായി മാസങ്ങള്‍ക്ക് മുമ്പാണ് ആര്യമ്പാവിലെ അത്താണി നീക്കം ചെയ്തത്. ഈ ഭാഗത്ത് നടന്ന നവീകരണം സാഹചര്യത്തിലാണ് അത്താണി പുന:സ്ഥാപിച്ച തെന്ന് പ്രൊജക്ട് മാനേജര്‍ അറിയിച്ചു.