പാലക്കാട്: കാലാവസ്ഥാ വ്യതിയാനത്താല്‍ ഉണ്ടാകാന്‍ സാധ്യതയു ള്ള രോഗങ്ങള്‍ക്കെതിരെ മുന്‍ കരുതലും ബോധവത്കരണവും നല്‍ കുന്നതില്‍ പ്രാധാന്യം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോ ഷി പറഞ്ഞു.കാലാവസ്ഥാ വ്യതിയാനത്താല്‍ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് സ്വീകരിക്കേണ്ട മുന്‍കരുതല്‍ പ്രവ ര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഓണ്‍ലൈനായി നടന്ന നാഷണല്‍ പ്രോഗ്രാം ഓണ്‍ ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് ഹ്യൂമന്‍ ഹെല്‍ത്ത്(എന്‍. പി.സി.സി.എച്ച്.എച്ച്) ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ സംസാരി ക്കുകയായിരുന്നു ജില്ലാ കലക്ടര്‍.
കൊടുങ്കാറ്റ്, മഴ, ഉയരുന്ന സമുദ്ര ജലനിരപ്പ് , അന്തരീക്ഷത്തിലെ കാ ര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ വര്‍ദ്ധനവ് മൂലം ഉണ്ടാകുന്ന പരി സ്ഥിതി പ്രശ്‌നങ്ങള്‍, അമിതമായ ചൂട് എന്നിവ മൂലമുള്ള പകര്‍ച്ച വ്യാധികള്‍, ജലജന്യ രോഗങ്ങള്‍, സൂര്യതാപം, സൂര്യാഘാതം, മാന സികാരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തന ങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. മാറി വരുന്ന കാലാവ സ്ഥക്ക് അനുസരിച്ച് രോഗം ഉണ്ടാവാന്‍ സാധ്യതയുണ്ടോ എന്നത് സംബന്ധിച്ച് പഠനം നടത്തി രോഗങ്ങള്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികളില്‍ ശ്രദ്ധ നല്‍കി ശാസ്ത്രീയ പഠനത്തിലൂടെ മുന്നോട്ട് പോകണം. പ്രാധാന്യം നല്‍കേണ്ട മേഖല കണ്ടെത്തി പൊതുജനങ്ങ ളില്‍ വേഗത്തില്‍ ബോധവത്കരണം നല്‍കാനാകുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ബോധവത്കര ണം, പരിശീലനം, മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍, ആക്ഷന്‍ പ്ലാന്‍, വിവിധ വകുപ്പുകളുമായി ചേര്‍ന്ന പ്രവര്‍ത്തനങ്ങള്‍, ശാസ്ത്രീയ പഠനം, മുന്‍കൂട്ടി പ്രവര്‍ത്തനങ്ങള്‍ രൂപീകരിച്ച് നടപ്പിലാക്കുക, തുടര്‍ന്നുള്ള നിരീക്ഷണം, വിവര ശേഖരണം, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട മാപ്പിങ് എന്നിവ നടത്തും. 21 അംഗ ടാസ്‌ക് ഫോഴ്‌സില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരി യും ജില്ലാ കലക്ടര്‍ ചെയര്‍പേഴ്‌സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കണ്‍വീനറുമാണ്. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനു മോള്‍, എ.ഡി.എം. കെ.മണികണ്ഠന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ.പി റീത്ത, ഡോ. സെല്‍വരാജ്, ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.