അഗളി: ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ സാധാരണക്കാരി ലേക്ക് നേരിട്ടെത്തിച്ച് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്തല ആരോഗ്യ മേള.അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്, സംസ്ഥാന ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തി ലാണ് ആരോഗ്യമേള സംഘടിപ്പിച്ചത്.മേളയുടെ ഭാഗമായി ജീവിത ശൈലി രോഗ നിര്‍ണ്ണയം,മെഡിക്കല്‍ ക്യാമ്പ്,കാഴ്ച പരിശോധന എ ന്നിവ നടന്നു.ആയുഷ് ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്ടര്‍,പാലിയേറ്റീ വ് പാരാപ്ലീജിയ രോഗികളുടെ ഉത്പന്നങ്ങളുടെ വിപണന, പ്രദര്‍ശന സ്റ്റാള്‍, ആയുര്‍വേദ എക്‌സിബിഷന്‍,ഹോമിയോ എക്‌സിബിഷന്‍ ,സാംക്രമിക രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍,കുടുംബശ്രീ ഉത്പ ന്ന വിപണനം,പോഷകാഹാര പുനരധിവാസ സെന്ററിന്റെ സേ വനങ്ങള്‍,ആര്‍.ബി.എസ്.കെ.സേവനങ്ങള്‍ ,ഐ.സി.ഡി.എസ് ആ രോഗ്യ ദായക ഭക്ഷണ പ്രദര്‍ശനം, മില്‍മ യൂണിറ്റ്,കൃഷി വകുപ്പി ന്റെ തനത് ഭക്ഷണ വിപണന സ്റ്റാളുകളും സജ്ജീകരിച്ചിരുന്നു.
അഗളി ഇ.എം എസ്. ഓഡിറ്റോറിയത്തില്‍ നടന്ന മേള അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ ഉദ്ഘാടനം ചെയ്തു.പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എസ്.എസ് സനോജ്,അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് കെ.കെ.മാത്യൂ അധ്യക്ഷനായി.ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി.വി റോഷ് വിഷയാവതരണം നടത്തി. എക്‌സൈസ് വകുപ്പ് വിമുക്തി യുടെ ‘ലഹരി വഴികളില്‍ തകരുന്ന കുടുംബജീവിതങ്ങള്‍’ എന്ന വിഷയത്തെപ്പറ്റി ശ്രീ. എസ്.രവികുമാര്‍ ബോധവല്‍ക്കരണം നട ത്തി.അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കാളിയമ്മ, സിന്ധു,സൂസമ്മ,ഷോളയൂര്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി ഡോ.ശ്രീരാഗ്,അഗളി ഗവ.ഹോമിയോ ഡിസ്‌പെന്‍സറി ഡോ.ശെല്‍ വന്‍,സിഡിപിഒ സജിത,കൃഷി ഓഫീസര്‍ ലത,പുതൂര്‍ കുടുംബാരോ ഗ്യ കേന്ദ്ര മെഡിക്കല്‍ ഓഫീസര്‍ ഡോ.യുസഫ്,അഗളി സാമൂഹ്യ ആരോഗ്യ കേന്ദ്ര മെഡിക്കല്‍ ഓഫീസര്‍ ഡോ.ജോജോ ജോണ്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാമന്‍കുട്ടി,പിആര്‍ഒ ജോബി തോമ സ്,പീറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സ്റ്റാളുകളുടെ മികവിന് ഒന്നാം സ്ഥാനം അഗളി കണ്ണ് പരിശോധന വിഭാഗത്തിനും, രണ്ടാം സ്ഥാനം ഷോളയൂര്‍ കുടുംബാരോഗ്യ കേ ന്ദ്രത്തിനും, മൂന്നാം സ്ഥാനം ഐ.സി.ഡി.എസിനും ലഭിച്ചു. ആദി വാസി കലാകാരന്മാര്‍ അവതരിപ്പിച്ച ഗോത്ര ഭാഷയിലെ നമ്മത് കനവ്’ നാടകം,മജീഷ്യന്‍ ശശി താഴത്തുവയല്‍ അവതരിപ്പിച്ച കളര്‍ഫുള്‍ മാജിക്ക് ഷോ, പ്രദേശിക കലാകാരനായ സന്തോഷ് അട്ടപ്പാടിയുടെ നാടന്‍പാട്ട്, ആശ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച വില്ലടിച്ചന്‍ പാട്ട്,ആദിവാസി പരമ്പരാഗത നൃത്തം കുമ്മിയടിയും ജെ.പി.എച്.എന്‍മ്മരുടെ നൃത്തവും ആരോഗ്യ മേളയുടെ മാറ്റ് കൂട്ടി.ഗൂളിക്കടവില്‍ നിന്നും വിളംബര റാലിയും നടന്നു.