ഒറ്റപ്പാലം: അതിഥി തൊഴിലാളികളുടെ ആരോഗ്യസുരക്ഷാ ഉറപ്പാ ക്കാന്‍ മേരാ ദോസ്ത് പദ്ധതിയുമായി പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായ ത്ത്. പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പരി ധിയിലുള്ള നൂറോളം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കുടും ബാരോഗ്യകേന്ദ്രം മുഖേന മെഡിക്കല്‍ ക്യാമ്പും ഹെല്‍ത്ത് കാര്‍ഡ് വിതരണവും ചെയ്തു. തൊഴിലാളികളില്‍ മലമ്പനി, കുഷ്ഠം, മന്ത്, രോഗപരിശോധനയും ജീവിത ശൈലിരോഗ നിര്‍ണയവും കുടുംബ മാതൃ-ശിശു ആരോഗ്യ നിര്‍ണയവും നടന്നു. നാല്‍പതോളം അതിഥി തൊഴിലാളികള്‍ക്ക് ആരോഗ്യ പരിശോധന നടത്തി. പദ്ധതിയുടെ ഭാഗമായി മൂന്ന് മാസത്തില്‍ ഒരിക്കല്‍ മെഡിക്കന്‍ ക്യാമ്പും നട ത്തുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി എല്ലാ അതിഥി തൊഴിലാളി കള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കിയിട്ടുണ്ടെന്ന് തൊഴിലുടമക ള്‍ ഉറപ്പാക്കണമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു. അതിഥി തൊഴിലാളികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ്, ഹെല്‍ത്ത് കാര്‍ഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജയശ്രീ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ഹരിശങ്കര്‍ മുന്നോര്‍ക്കോട് അധ്യക്ഷനായി. വാര്‍ഡ് അംഗം മോനിഷ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. അശോകന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ യു.വിശ്വനാഥ് എന്നിവര്‍ പങ്കെടുത്തു.