അഗളി: അട്ടപ്പാടിയില്‍ സംഘം ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചു കൊല പ്പെടുത്തിയ സംഭവത്തില്‍ ആറു പേരെ അഗളി പൊലീസ് അറസ്റ്റു ചെ യ്തു.അട്ടപ്പാടി ഭൂതിവഴി സ്വദേശി വിപിന്‍ പ്രസാദ് (24),ഒറ്റപ്പാലം പ ത്തംകുളം നാഫി (24),വരോട് അഷ്‌റഫ് (33),അത്തികുറുശ്ശി സുനില്‍ കുമാര്‍ (24),ഭൂതിവഴി മാരി (പ്രവീണ്‍-23),ഭൂതിവഴി രാജീവ് (22) എന്നി വരാണ് അറസ്റ്റിലായത്.കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം അഞ്ച ങ്ങാടി ഇല്ലിച്ചോട് പീടികപ്പറമ്പില്‍ ബാബുവിന്റെ മകന്‍ നന്ദകി ഷോര്‍ (പാച്ചു-25) ആണ് കൊല്ലപ്പെട്ടത്.സുഹൃത്ത് കണ്ണൂര്‍ സ്വദേശി വിനായകനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ;ഒരു ലക്ഷം രൂപ യ്ക്ക് തോക്ക് വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി നന്ദകിഷോറും വിനയനും പണം വാങ്ങി വഞ്ചിച്ചതാണ് കൊലപാതകത്തില്‍ കലാ ശിച്ചത്.വിപിന്‍ പ്രസാദിന് ലൈസന്‍സുള്ള തോക്ക് നല്‍കാമെന്ന് പ റഞ്ഞ് ഒരു ലക്ഷം രൂപ വിനായകനും നന്ദകിഷോറും വാങ്ങിയിരു ന്നു.ഒരാഴ്ച മുമ്പ് തോക്ക് വാങ്ങാന്‍ ഇവര്‍ തിരുവനന്തപുരത്തെത്തി. എന്നാല്‍ തോക്കു നല്‍കാമെന്ന് ഏറ്റവര്‍ പണം തട്ടിയെടുത്ത് കബ ളിപ്പിച്ചെന്ന് പറഞ്ഞ് തിരികെ പോ്ന്നു.തുടര്‍ന്ന് 28ന് വിപിന്‍ പ്രസാ ദും സുഹൃത്തുക്കളും ചേര്‍ന്നു വിനായകനെ അഗളി നരസിമുക്കിലു ള്ള സ്വകാര്യ ഫാമിലെത്തിച്ചു മര്‍ദിച്ചു.മര്‍നമേറ്റ വിനായകന്‍ നന്ദ കിഷോറാണ് പണം പറ്റിയതെന്നു പറഞ്ഞു.വ്യാഴം രാത്രി പത്തോടെ പ്രതികള്‍ നന്ദകിഷോറിനെ ഫാമിലെത്തിച്ചു.മര്‍ദനത്തിനിടെ ഇയാ ള്‍ ബോധരഹിതനായി.വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിക്ക് ഗുരു തരമായി പരിക്കേറ്റ നിലയില്‍ സംഘാംഗങ്ങള്‍ തന്നെയാണ് നന്ദകി ഷോറിനെ ബൈക്കില്‍ അഗളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതെങ്കിലും മരിച്ചു.ഇവിടെ നിന്നും രക്ഷപ്പെട്ട പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടുകയായിരുന്നു.
മരിച്ച നന്ദകിഷോറിന്റെ സഹോദരന്‍ ഋഷിനന്ദന്‍ ഭൂതിവഴിയിലെ ക്ഷേത്രത്തിലെ പൂജാരിയാണ്.കണ്ണൂര്‍ സ്വദേശിയായ വിനായകന്റെ (വിനയന്‍) ഒപ്പമാണ് അഗളി ഭൂതിവഴിയില്‍ ഇവരുടെ താമസം.ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ്,അഗളി ഡിവൈഎസ്പി എന്‍. മുരളീധരന്‍,ഇന്‍സ്‌പെക്ടര്‍ അരുണ്‍പ്രസാദ് എന്നിവരുടെ നേതൃത്വ ത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ഡോഗ് സ് ക്വാഡും വിരലടയാള വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി പരിശോ ധന നടത്തി.നന്ദകിഷോര്‍ അവിവാഹിതനാണ്.അമ്മ: സെല്‍വി, സഹോദരി നന്ദന.