മണ്ണാര്‍ക്കാട് : നഗരത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് തെ രുവുനായയുടെ കടിയേറ്റു.കേലന്‍തൊടി വീട്ടില്‍ അബ്ബാസ് (43), പെരിഞ്ചോളം വടക്കേമഠം വീട്ടില്‍ അനില്‍ബാബു (49),എന്നിവ രെയാണ് തെരുവുനായ ആക്രമിച്ചത്.ബുധനാഴ്ച രാവിലെയോടെയാ യിരുന്നു സംഭവം.ഇരുവരും പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചി കിത്സ തേടി.
രാവിലെ എട്ടു മണിയോടെ പെരിഞ്ചോളം റോഡില്‍ വെച്ചാണ് അബ്ബാസിന് തെരുവുനായയുടെ കടിയേറ്റത്.തെരുവുനായയെ കണ്ട് മദ്രസാ വിദ്യാര്‍ത്ഥികളുടെ ബഹളം കേട്ട് ബൈക്ക് നിര്‍ത്തിയ അ ബ്ബാസിനെ നായ ഓടിയെത്തി ഇടതു കാലില്‍ കടിക്കുകയായിരു ന്നുവെന്ന് അബ്ബാസ് പറഞ്ഞു.കൊടുവാളിക്കുണ്ട് റോഡില്‍ ദേശീയ പാതയിലേക്ക് കയറുന്നതിനിടെയാണ് അനില്‍ ബാബുവിന് നേരെ ആക്രമണമുണ്ടായത്.ബൈക്കില്‍ നിന്നും വീണ അനിലിന്റെ ഇടതു കയ്യില്‍ നായ കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
ദേശീയപാതയിലൂടെയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ യും തെരുവുനായ്ക്കള്‍ കൂട്ടമായി ആരെയും കൂസാതെ വിഹരി ക്കുന്നത് പതിവു കാഴ്ചയായിട്ടുണ്ട്.കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനയാത്രക്കാര്‍ക്കുമാണ് പ്രധാനമായും ഇവ ഭീഷണിയാകുന്നത്. രാവിലെ പ്രഭാത സവാരിക്കിറങ്ങുന്നവര്‍ക്കും മദ്രസയിലേക്ക് പോ കുന്ന വിദ്യാര്‍ത്ഥികള്‍ക്കും നഗരത്തിലെ തെരുവുനായ്ക്കള്‍ പേടി യായി മാറിയിട്ടുണ്ട്.ഇന്ന് തെരുവുനായ ആക്രമണമുണ്ടായ സാഹച ര്യത്തില്‍ ചന്തപ്പടി തന്‍വീറുള്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്രസ യ്ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തെരുവു നായ ശല്ല്യം നഗരത്തില്‍ വര്‍ധിച്ചു വരുന്നത് നഗരസഭ യ്ക്കും തലവേദന തീര്‍ക്കുന്നുണ്ട്.പത്ത് മാസങ്ങള്‍ക്ക് മുമ്പ് തെരു വുനായ്ക്കളുടെ ജനന നിയന്ത്രണ പദ്ധതി നഗരസഭയില്‍ ആരംഭിച്ചു ണ്ടെങ്കിലും ഇത് പൂര്‍ണമായിട്ടില്ല.സ്‌ക്വാഡില്ലാത്തതിനാല്‍ വന്ധ്യം കരണ പ്രക്രിയ പാതിവഴിയില്‍ നില്‍ക്കുകയാണ്.ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും വേണ്ട നടപടികളുണ്ടാ കാത്തതില്‍ നഗരസഭ അധികൃതരിലും അമര്‍ഷമുളവാക്കുന്നുണ്ട്.