മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ – കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൈലാമ്പാടം – പൊതുവപ്പാടം റോഡ് പി.എം.ജി. എസ്.വൈ പദ്ധതിയില്‍ നവീകരിക്കുന്നു.പദ്ധതി നടപ്പിലാക്കുന്ന തിന്റെ ഭാഗമായി വി.കെ.ശ്രീകണ്ഠന്‍ എം.പി അടക്കമുളള ജനപ്രതി നിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. ഒരു വര്‍ഷം കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തി തുടങ്ങാനാണ് പദ്ധതി.
കുമരംപുത്തൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് കാരാപ്പാടവും, കോ ട്ടോപ്പാടം പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് മേക്കളപ്പാറയുമാണ് ഈ റോഡ് ബന്ധിപ്പിക്കുന്നത്.റോഡ് നവീകരിക്കുന്നതോടെ പ്രദേശത്ത് നിലംപതിപാലവും യാഥാര്‍ത്ഥ്യമാവും. 5.35 കിലോമീറ്ററാണ് റോഡി ന്റെ ആകെയുളള നീളം. 3.75 മീറ്റര്‍ വീതിയില്‍ സിംഗിള്‍ ലൈന്‍ റോഡായാണ് നവീകരിക്കുന്നത്. ടാറിങിന് പുറമെ കള്‍വെര്‍ട്ടുകള്‍, പാലം, സംരക്ഷണ ഭിത്തികള്‍, ഡ്രൈനേജ് ഉള്‍പ്പെടെയുളള എല്ലാ വിധ പ്രവര്‍ത്തികളും പദ്ധതിലുള്‍പ്പെടും. ഐ.ആര്‍.സി പ്രകാരം ഒറ്റവരിപാതയായി നിര്‍മ്മിക്കുന്ന റോഡ് നവീകരണത്തിന് പദ്ധതി തുകക്ക് പരിധിയില്ല.
കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.എം നൗഫല്‍ തങ്ങള്‍, സഹദ് അരിയൂ ര്‍, റഫീന മുത്തനില്‍, ഇന്ദിര മാടത്തുമ്പുളളി, ജനപ്രതിനിധികളായ വി.പ്രീത, രാജന്‍ ആമ്പാടത്ത്, നിജോ വര്‍ഗീസ്, വിജയലക്ഷ്മി, മുന്‍ പ്ര സിഡന്റ് ഹുസൈന്‍ കോളശ്ശേരി, പി.മുഹമ്മദാലി അന്‍സാരി, കെ. പി ഹംസ, പി.കെ സൂര്യകുമാര്‍, സി.കെ രമേശ്, എ.എക്‌സി. നിര്‍മ്മ ല തുടങ്ങിയവര്‍ സംബന്ധിച്ചു.