മലപ്പുറം: മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ ടി. ശിവദാസമേനോന്റെ ഭൗതിക ശരീരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഇന്ന് (ജൂണ്‍ 29) മഞ്ചേരിയി ലെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി അന്തിമോപചാരം അര്‍പ്പിച്ചത്. നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ്, തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃ ഷ്ണന്‍കുട്ടി, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍, പട്ടിക ജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു, നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാ മകൃഷ്ണന്‍, അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ, ജില്ലാകലക്ടര്‍ വി. ആര്‍ പ്രേം കുമാര്‍ തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌ക രിച്ചു. മഞ്ചേരി ഐ.ജി.ബി.ടി ബസ്‌സറ്റാന്‍ഡില്‍ സംഘടി പ്പിച്ച അനുശോചന യോഗത്തില്‍ മന്ത്രി വി. അബ്ദുറഹിമാന്‍ അനുശോച നം രേഖപ്പെടുത്തി.