അലനല്ലൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് ജനാധിപത്യത്തിന്റെ ബാലപാഠങ്ങ ള്‍ പകര്‍ന്ന് എടത്തനാട്ടുകര ടി.എ. എം.യു.പി സ്‌കൂളില്‍ നടന്ന സ്‌കൂ ള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് ആവേശമായി. എട്ട് സ്ഥാനാര്‍ഥിക ളാണ് മത്സര രംഗത്തുണ്ടായിരുന്നത്.തെരഞ്ഞെടുപ്പിന്റേതായ എല്ലാ നടപടിക്രമങ്ങളും പാലിച്ചിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. എല്ലാവര്‍ ക്കും പ്രത്യേകം ചിഹ്നം അനുവദിച്ചു.സ്‌കൂള്‍ അസംബ്ലി ഹാളായിരു ന്നു പോളിംഗ് സ്റ്റേഷന്‍.ബാലറ്റ് പേപ്പറിന് പകരം ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനം ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് കുട്ടി കള്‍ക്ക് പുതിയ അനുഭവമായി.പ്രത്യേക ട്രൈനിംഗ് നല്‍കിയ സ്റ്റു ഡന്‍സ് പൊലീസിനേയും വിന്യസിച്ചിരുന്നു.
മൂന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരേയുള്ള വിദ്യാര്‍ത്ഥികളായിരു ന്നു വോട്ടര്‍മാര്‍.മീറ്റ് ദ കാന്റിഡേറ്റ്‌സ് എന്ന പേരില്‍ വോട്ടര്‍മാരുമാ യി സ്ഥാനാര്‍ഥികള്‍ക്ക് സംവദിക്കാന്‍ പ്രത്യേക പരിപാടിയും സംഘ ടിപ്പിച്ചിരുന്നു.ഈ പരിപാടിയില്‍ വെച്ച് തെരഞ്ഞെടുപ്പ് നടപടി ക്രമ ങ്ങളേയും ജനാധിപത്യ മൂല്യങ്ങളേയും സംബന്ധിച്ച് ബോധവത്ക രിച്ചു.പ്രധാന അധ്യാപകന്‍ ടി പി.സഷീര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്ത നങ്ങള്‍ക്ക് നേതൃത്വം നല്‍കി.
സാമൂഹ്യ ശാസ്ത്രം സബ്ജക്ട് കൗണ്‍സില്‍ കണ്‍വീനര്‍ കെ.റഹിയാന ത്ത് പ്രിസൈഡിംഗ് ഓഫീസറായിരുന്നു. ടി.കെ അഷറഫ് (ഫസ്റ്റ് പോളിംഗ് ഓഫീസര്‍), പി.എ. മമ്മദ് (സെക്കന്റ് പോളിംഗ് ഓഫീസര്‍) പി.ഫെബീന (തേര്‍ഡ് പോളിംഗ് ഓഫീസര്‍), കെ.ജുനൈദ് (ഐടി കോഡിനേഷന്‍) എന്നിവര്‍ നേതൃത്വം നല്‍കി.സ്‌കൂള്‍ ലീഡറായി കെ.എന്‍.അമാന്‍,ഡെപ്യൂട്ടി ലീഡറായി പി.എ മുഹമ്മദ് അല്‍താഫ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.27ന് നടക്കുന്ന ജനറല്‍ അസംബ്ലി യില്‍ പുതിയ സാരഥികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ ക്കുമെന്ന് പ്രധാന അധ്യാപകന്‍ ടി.പി സഷീര്‍ അറിയിച്ചു.