കുമരംപുത്തൂര്‍: ഇക്കുറിയും നെച്ചുള്ളി ഗവ.ഹൈസ്‌കൂള്‍ എസ്എ സ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നിലനിര്‍ത്തി. തു ടര്‍ച്ചയായി നാലാം തവണയാണ് നെച്ചുള്ളി സ്‌കൂള്‍ നൂറ് ശതമാനം വിജയം നേടുന്നത്.പരിമിതികളോട് പടപൊരുതി മലയേര മേഖല യിലെ ഈ സര്‍ക്കാര്‍ വിദ്യാലയം നേടിയ വിജയത്തിന് തിളക്കമേ റെയാണ്.
55 പേരാണ് ഇത്തവണ പത്താംക്ലാസ് പരീക്ഷയെഴുതിയത്.മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ഫാത്തിമ മിന്‍ഹ സ്‌കൂളിന്റെയും നാടിന്റെയും അഭിമാനമായി.പിടിഎ,അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ കൂട്ടായ ശ്രമമാണ് നൂറ് ശതമാനം വിജയം ഉറപ്പിച്ച് നിര്‍ ത്താനായതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
സാധാരണക്കാരുടെ മക്കളാണ് വിദ്യാലയത്തില്‍ ഏറെയും. എഴു നൂറില്‍പ്പരം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്.മലയോര പ്രദേശത്തെ വിദ്യാര്‍ത്ഥികളെ ഏറെ ശ്രമപ്പെട്ടാണ് സ്‌കൂളിലെത്തി ക്കുന്നത്.പ്രീ പ്രൈമറി മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളാണ് ഉള്ള ത്.25 ഓളം പിഎസ് സി സ്റ്റാഫുകളുണ്ട്. കായികാധ്യാപകനില്ല. പങ്കു വെക്കാന്‍ പരാധീനതകളുമുണ്ട് ഈ സര്‍ക്കാര്‍ വിദ്യാലയത്തിന്. ലാബ്,ലൈബ്രറി,ക്ലാസ് മുറികള്‍,മൈതാനം,ചുറ്റുമതില്‍ അങ്ങിനെ നീളുന്നു പരിമിതികളുടെ പട്ടിക.
ആറ് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ വിദ്യാലയത്തിന്.1962ല്‍ 16 കുട്ടികളുമായി വാളിയാടി കാദര്‍ ഹാജിയുടെ വീട്ടിലാണ് വിദ്യാല യം പ്രവര്‍ത്തനമാരംഭിച്ചത്.പിന്നീട് പരേതനായ നെച്ചുള്ളി വലിയ മുഹമ്മദ് ഹാജി സ്‌കൂളിന് സ്വന്തമായി ഒരേക്കര്‍ സ്ഥലം വിട്ട് നല്‍ കി.ഇവിടെ നാട്ടുകാരുടെ സഹായത്തോടെ ഓലഷെഡ്ഡില്‍ ആരം ഭിച്ച വിദ്യാലയത്തിന്റെ വികസനം ഇന്ന കിഫ്ബി ഒരു കോടി മുട ക്കി നിര്‍മിച്ച ബഹുനില കെട്ടിടത്തിലെത്തി നില്‍ക്കുന്നു. എല്‍പി ,യുപി തലം പാസായി നെച്ചുള്ളി സ്‌കൂള്‍ 2013 ജൂലായിലാണ് ആര്‍ എംഎസ്എ പദ്ധതിയില്‍ ഹൈസ്‌കൂളായി ഉയര്‍ന്നത്. മണ്ണാര്‍ക്കാട്, കുമരംപുത്തൂര്‍, പരിധിയിലെ ഏക സര്‍ക്കാര്‍ ഹൈസ്‌കൂള്‍ കൂടി യാണിത്.ഹയര്‍ സെക്കണ്ടറി യായി ഉയര്‍ത്തുന്നത് സാധാരണ ക്കാ രുടെ മക്കള്‍ക്ക് ഏറെ പ്രയോജ ന പ്രദമാകുമെന്ന് പ്രധാന അധ്യാപിക എസ് ശാലിനി പറഞ്ഞു.