മണ്ണാര്‍ക്കാട്: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പാലക്കാട് ജില്ലയിലെ നിരത്തുകളില്‍ പൊലിഞ്ഞത് 945 ജീവനുകള്‍.പരിക്കേറ്റത് 6617 പേര്‍ ക്ക്.2019 മുതല്‍ 21 വരെയുണ്ടായ 6055 റോഡപകടങ്ങളിലാണ് ഇത്ര യും മരണങ്ങളും പരിക്കുകളും സംഭവിച്ചത്.ആര്‍ടിഒ എന്‍ഫോഴ്‌സ് മെന്റ് വിഭാഗത്തിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്. അപകടങ്ങളും മരണവും കൂടുതലും രാവിലെ ആറ് മുതല്‍ ഒമ്പത് വരെയും വൈകീട്ട് ആറ് മുതല്‍ ഒമ്പത് വരെയുമുള്ള സമയങ്ങളിലാ ണെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.അപകടമരണം കൂടുതലും സം ഭവിക്കുന്നത് ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാര്‍ക്കാണ്.46 ശത മാനം. കാല്‍നടയാത്രക്കാരില്‍ 24 ശതമാനം പേര്‍ അപകടത്തില്‍ പ്പെടുന്നു.19 ശതമാനം ദേശീയപാതയിലും 22 ശതമാനം സംസ്ഥാന പാതയിലും 59 ശതമാനം മറ്റ് റോഡുകളിലുമാണ് അപകടങ്ങള്‍ നടക്കുന്നത്.
ജില്ലയിലാകെ 220 അപകട മേഖലകളുള്ളതായി പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ മണ്ണാ ര്‍ക്കാട് മേഖലയിലെ കാഞ്ഞിക്കുളം, കല്ലടിക്കോട് ചുങ്കം, കല്ലടി ക്കോട് മാപ്പിള സ്‌കൂള്‍, തുപ്പനാട്, പനയംപാടം, ഇടക്കുറിശ്ശി, മുല്ലത്ത് പാറ, തച്ചമ്പാറ, ചൂരിയോട്, ചിറക്കല്‍പ്പടി, വിയ്യക്കുറിശ്ശി, നോട്ടമല, മണ്ണാര്‍ക്കാട് ടൗണ്‍, കോടതിപ്പടി, കുന്തിപ്പുഴ, എം.ഇ.എസ് കോളേജ്, കുമരംപുത്തൂര്‍, വട്ടമ്പലം, ആര്യമ്പാവ്, കൊടക്കാട് ജംഗ്ഷന്‍, അമ്പ ത്തി അഞ്ചാം മൈല്‍, നാട്ടുകല്‍, തോടുകാപ്പ് എന്നീ സ്ഥലങ്ങളിലാ ണ് അപകട മേഖലകള്‍.ചന്ദ്രനഗര്‍, മാഞ്ഞാലി ജംഗ്ഷന്‍, കൊപ്പം ജംങ്ഷന്‍, പാലാല്‍ ജംഗ്ഷന്‍, ഒലവക്കോട്, പുതുപരിയാരം, പൊരി യാനി ,വേലിക്കോട് എന്നിവടങ്ങളും ദേശീയപാത 966ലെ അപകട മേഖലയാണ്.
വാളയാര്‍ മുതല്‍ വടക്കഞ്ചേരി വരെയുള്ള ദേശീയ പാത 566ല്‍ വാളയാര്‍, ഡീര്‍ പാര്‍ക്ക്, പതിനാലാം കല്ല്, ആലാമരം, പുതുശ്ശേരി പഞ്ചായത്ത്, കഞ്ചിക്കോട് റെയില്‍വേ സ്റ്റേഷന്‍, സത്രപ്പടി, ഐ. ടി.ഐ, കുരുടിക്കാട്, പുതുശ്ശേരി, മരുതറോഡ്, കാഴ്ചപ്പറമ്പ്, വടക്കു മുറി, കണ്ണന്നൂര്‍, കുഴല്‍മന്ദം, കുളവന്‍മുക്ക്, ചരപ്പറമ്പ്, വെള്ളപ്പാറ, ചിതലി ജംഗ്ഷന്‍, എരിമയൂര്‍ തോട്ടുപ്പാലം, സ്വാതി ജംഗ്ഷന്‍, നെ ല്ലിയാംകുന്നം, ഇരട്ടക്കുളം, അനക്കപ്പാറ, അഞ്ചുമൂര്‍ത്തി മംഗലം, മംഗലംപാലം, റോയല്‍ ജംഗ്ഷന്‍, പന്തലാംപാടം, വാണിയംപാറ എന്നീ സ്ഥലങ്ങളിലാണ് അപകട മേഖലകള്‍.
പാലക്കാട് മുതല്‍ കുളപ്പുള്ളി വരെയുള്ള സംസ്ഥാന പാതയില്‍ രണ്ടാംമൈയില്‍, കല്ലേക്കാട്, എടത്തറ, പറളി, തേനൂര്‍, മാങ്കുറിശ്ശി, മങ്കര, പത്തിരിപ്പാല, പഴയലക്കിടി, ലക്കിടി മംഗലം, ലക്കിടി കൂ ട്ടുപ്പാത, ചിനക്കത്തൂര്‍ ടെമ്പിള്‍, കയറംപാറ, പത്തൊമ്പതാം മൈല്‍, ഈസ്റ്റ് ഒറ്റപ്പാലം, ഒറ്റപ്പാലം ടൗണ്‍, കണ്ണിയംപുറം, മനിശ്ശേരി, വാണി യംകുളം പത്തിപ്പാറ കൂനത്തറ,കുളപ്പുള്ളി കാര്‍മല്‍ സ്‌കൂള്‍, കുള പ്പുള്ളി കെ.എസ്.ഇ.ബി,വാടനാംകുറിശ്ശി എന്നീ സ്ഥലങ്ങളിലാണ് അപകട മേഖലകള്‍.
വടക്കഞ്ചേരി മുതല്‍ ഗോവിന്ദാപുരം വരെയുള്ള സംസ്ഥാന പാത യില്‍ കരിപ്പാലി വള്ളിയോട്, കടമ്പിടി മോസ്‌ക്, കടമ്പിടി ഷാപ്പ്, ഗോമതി, എന്‍.എസ്.എസ് കോളേജ് നെന്മാറ, അവൈറ്റിസ് ഹോസ്പി റ്റല്‍, അയിനാമ്പാടം, നെന്മാറ, വിത്തനശ്ശേരി, കുമ്പളക്കോട്, കരിങ്കു ളം, കൊല്ലങ്കോട്, കുരുവിക്കൂട്മരം, നെടുമണിമേട്, നണ്ടന്‍കീഴായ,
കാമ്പ്രത്ത് ചള്ള, ചൂളിയാര്‍ മേട്, എം പുതൂര്‍ എന്നീ സ്ഥലങ്ങളിലാണ് അപകട മേഖലകള്‍.
അപകടം നടന്നറോഡുകള്‍,സ്ഥലം,സമയം,അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങള്‍,മരണം,പരിക്ക് പറ്റിയവര്‍,അപകടങ്ങള്‍ ആവര്‍ത്തി ക്കുന്ന മേഖലകള്‍,കൂടുതല്‍ നടക്കുന്ന റോഡുകള്‍ എന്നിവ കണ്ടെ ത്തിയാണ് ആര്‍ടിഒ എന്‍ഫോഴ്‌സമെന്റ് പ്രാഥമിക റോഡ് ഓഡിറ്റിം ഗ് നടത്തിയത്.അപകടമേഖലകള്‍ ഗൂഗിള്‍ മാപ്പില്‍ രേഖപ്പെടുത്തി യതുള്‍പ്പടെയുള്ള റിപ്പോര്‍ട്ട് പരിഹാര നടപടികള്‍ക്കായി ബന്ധപ്പെ ട്ട വകുപ്പുകള്‍ക്ക് കൈമാറാന്‍ ജില്ലാ റോഡ് സുരക്ഷാ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍ദേ ശം നല്‍കി.