തച്ചനാട്ടുകര:സമഗ്ര വികസനത്തിന് അടിത്തറയിടുന്ന ജനക്ഷേമ പദ്ധതികളുമായി തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് 2022-2023 സാമ്പ ത്തിക വര്‍ഷത്തെ കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു.കാര്‍ഷിക- ഉത്പാദന മേഖലയ്ക്ക് മുന്തിയ പരിഗണന നല്‍കുന്ന കരട് രേഖ യില്‍ 73431160 രൂപയുടെ വികസന പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് വിഭാവനം ചെയ്തിട്ടുള്ളത്.ഭവന നിര്‍മ്മാണത്തിനും,ഗ്രാമീണ റോഡു കളുടെ നവീകരണത്തിനും പ്രാധാന്യം നല്‍കുന്ന പദ്ധതി രേഖയില്‍ നാട്ടുകല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഇവനിംഗ് ഒ പി, പ്രത്യേ ക പരിഗണനയര്‍ഹിക്കുന്നവര്‍ക്കായി ബഡ്‌സ് സ്‌കൂള്‍, അംഗണ വാടി നവീകരണം, പാലിയേറ്റീവ് പരിചരണം, ഡയാലിസിസ് രോഗികള്‍ക്ക് സാമ്പത്തിക സഹായം എന്നിവ കൂടാതെ കാര്‍ഷിക വിപണന കേന്ദ്രം സ്ഥാപിക്കുന്നതിനായി 35 ലക്ഷം രൂപയും,വീട് വാസയോഗ്യമാക്കല്‍ പദ്ധതിക്കായി 20 ലക്ഷം രൂപയും വകയിരു ത്തിയിട്ടുണ്ട്.
കൂടാതെ ജനകീയ പദ്ധതികളായി ഓപ്പണ്‍ ജിംനേഷ്യം,സ്‌പോര്‍ട്‌സ് കിറ്റ് വിതരണം,കുടുംബശ്രീ യൂണിറ്റുകള്‍ക്ക് തൊഴില്‍ പരിശീലനം, സമ്പൂര്‍ണ്ണ പച്ചക്കറി വികസനത്തിനായി മുറ്റത്തൊരു കൃഷിതോട്ടം പദ്ധതിയും,ആട്,പശു,പോത്തുകുട്ടി പരിപാലനം, അടുക്കളമുറ്റത്തെ കോഴി വളര്‍ത്തല്‍ എന്നീ പദ്ധതികളും ഈ വര്‍ഷത്തെ പദ്ധതികളി ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.യുവജനക്ഷേമം,വനിതാ ശാക്തീകരണം, വയോജനക്ഷേമം പട്ടികജാതി ക്ഷേമത്തിനായുള്ള വിവിധ പദ്ധതി കള്‍ തുടങ്ങിയവയും നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടു ത്തിയിട്ടുണ്ട്.
അണ്ണാന്‍തൊടി സി എച്ച് സ്മാരക ഹാളില്‍ ചേര്‍ന്ന വികസന സെമി നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ബീന മുരളി ചടങ്ങില്‍ അദ്ധ്യക്ഷത വ ഹിച്ചു.വികസന സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി മന്‍സൂറലി പദ്ധതി വിശദീകരണം നടത്തി.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷമാരായ കെ പി ബുഷറ, തങ്കം മഞ്ചാടിക്കല്‍, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി പി സുബൈര്‍, മെമ്പ ര്‍മാരായ എ കെ വിനോദ്,പി രാധാകൃഷ്ണന്‍,ഇ എം നവാസ്, കൊങ്ങ ത്ത് ബിന്ദു, ഇല്യാസ് കുന്നുംപുറത്ത്,എം സി രമേഷ്,എം സി രമണി, പി ടി സഫിയ,പി എം ബിന്ദു,സി പി ജയ, പാര്‍വ്വതി അമ്പലത്ത്, ആ സൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സി പി അലവി, പഞ്ചായത്ത് സെക്ര ട്ടറി സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.