പാലക്കാട്: കാട്ടാനകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തട യാനായി ഡ്രോണ്‍ പോലുള്ള ആധുനിക ഉപകരണങ്ങള്‍ ഉപയോഗി ക്കേണ്ടത് അനിവാര്യമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍.ഇത് സംബന്ധിച്ച പദ്ധതി രൂപരേഖ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സ ര്‍വേറ്ററും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും മുഖേന സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജൂ നാഥ് ഉത്തരവ് നല്‍കി .കഞ്ചിക്കോട്, വല്ലടി, പയറ്റുകാട്, മലമ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെ കാട്ടാന ആക്രമണത്തിനെതിരെ മനോഹര്‍ ഇരിങ്ങല്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീ സര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വാളയാര്‍ റയിഞ്ചില്‍ കാട്ടാന ശല്യം രൂക്ഷമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാത്രി കാല പെട്രോളിംഗ് ശക്തമാക്കും. കാട്ടാന ഇറങ്ങുന്നത് നിരീക്ഷിക്കാന്‍ 24 മണിക്കൂറും വാച്ചര്‍മാരെ നിയോഗിച്ചിട്ടുണ്ട് .കാട്ടാന അക്രമം കാരണം നഷ്ടം സംഭവിച്ചവര്‍ക്ക് ഫണ്ട് ലഭ്യത അനുസരിച്ച് നഷ്ടപരിഹാരം നല്‍കു മെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.പാലക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗില്‍ 60 കേസുകള്‍ പരിഗണിച്ചു.