തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് ന്യായ വിലയ്ക്ക് ഗുണമേന്‍ മയുള്ള ചിക്കന്‍ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നട പ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് 100 കോടി രൂപയുടെ വിറ്റുവര വ്.പദ്ധതി ആരംഭിച്ച് അഞ്ചു വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് ഈ നേട്ടം.പദ്ധതിയുടെ ഭാഗമായി ബ്രോയിലര്‍ ഫാമുകള്‍ നടത്തുന്ന 270 വനിതാ സംരംഭകരും 94 ഔട്ട്ലെറ്റുകള്‍ നടത്തുന്ന വനിതകളും ഉല്‍ പ്പെടെ 364 കുടുംബശ്രീ വനിതാ സംരംഭകര്‍ക്ക് ഇതിന്റെ പ്രയോജ നം ലഭിച്ചത്. 79 ലക്ഷം കിലോ ചിക്കന്‍ ഈ കാലയളവില്‍ ഉത്പാദി പ്പിച്ച് ഔട്ട്ലെറ്റുകളിലൂടെ വിപണനം നടത്തി.
പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ലഭിക്കുന്നതിനാല്‍ ഉപ ഭോക്താക്കള്‍ക്കിടയില്‍ കേരള ചിക്കന്റെ സ്വീകാര്യത വര്‍ദ്ധിച്ചി ട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം (45), കൊല്ലം (39), കോട്ടയം (47), എറണാകുളം (55), തൃശൂര്‍ (48), കോഴിക്കോട് (36) എന്നീ ജില്ലകളിലാ യി ആകെ 270 ബ്രോയിലര്‍ ഫാമുകളും 94 ചിക്കന്‍ ഔട്ട്ലെറ്റുകളും പ്രവര്‍ത്തിക്കുന്നു.വ്യക്തിഗത സംരംഭ മാതൃകയിലാണ് പദ്ധതി നടത്തിപ്പ്. പദ്ധതി ഗുണഭോക്താക്കളാകുന്ന കുടുംബശ്രീ വനിതക ള്‍ക്ക് സാമ്പത്തിക സഹായമടക്കം നിരവധി പിന്തുണകളാണ് കുടുംബശ്രീ നല്‍കുന്നത്. ഗുണഭോക്താവിന് ഒരു ദിവസം പ്രായമായ 1000 കോഴിക്കുഞ്ഞുങ്ങള്‍, തീറ്റ, പ്രതിരോധ വാക്സിന്‍ എന്നിവ കുടും ബശ്രീ മുഖേന സൗജന്യമായി നല്‍കും. കോഴിക്കുഞ്ഞിന് 45 ദിവസം പ്രായമാകുമ്പോള്‍ ഇവയെ ഔട്ട്ലെറ്റുകളിലെത്തിക്കും. ഇപ്രകാരം ഓരോ 45 ദിവസം കഴിയുമ്പോഴും വളര്‍ത്തുകൂലി ഇനത്തില്‍ ഓരോ സംരംഭകര്‍ക്കും ശരാശരി അമ്പതിനായിരം രൂപ വരുമാനം ലഭിക്കു ന്നു. ഔട്ട്ലെറ്റ് നടത്തുന്നവര്‍ക്ക് ശരാശരി 87,000 രൂപ വീതവും ലഭി ക്കുന്നു.
2017 നവംബറില്‍ തുടക്കമിട്ട പദ്ധതി പ്രകാരം ഇതുവരെ സംരംഭക ര്‍ക്ക് വളര്‍ത്തുകൂലി ഇനത്തില്‍ 9.30 കോടി രൂപയും ഔട്ട്ലെറ്റ് നടത്തുന്ന ഗുണഭോക്താക്കള്‍ക്ക് 11.05 കോടി രൂപയും വരുമാനമാ യി ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം 50 സംരംഭകര്‍ക്ക്