പാലക്കാട്: എം.ഇ.എസ് സംസ്ഥാന പ്രസിഡന്റായി ആറാം തവണ യും തെരഞ്ഞെടുക്കപ്പെട്ട ഡോ.പി.എ.ഫസല്‍ ഗഫൂറിന് പാലക്കാട് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി.പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡി റ്റോറിയത്തില്‍ നടന്ന സ്വീകരണ സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലത്ത് സാ ങ്കേതിക വിദ്യാഭ്യാസം നേടുന്നതില്‍ പുതിയ തലമുറ കൂടുതല്‍ ശ്ര ദ്ധ പുലര്‍ത്തണമെന്നും അതിലൂടെ പുതിയ തൊഴില്‍ മേഖലകളില്‍ എത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.ഇക്കാര്യത്തില്‍ എം.ഇ. എസ് പ്രസ്ഥാനത്തിന് വലിയ സംഭാവന നല്‍കുവാന്‍ കഴിയും. ഭയാ നകമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. ജന ങ്ങള്‍ തമ്മില്‍ പരസ്പര വിശ്വാസമില്ലാതെ മുന്നോട്ട് പോകുന്നത് രാജ്യ പുരോഗതിയെ കൂടുതല്‍ അപകടത്തിലാക്കുമെന്നും മന്ത്രി ചൂണ്ടി ക്കാട്ടി.
എം.ഇ.എസ് പ്രസ്ഥാനം ഇന്ന് കേരളത്തില്‍ മാത്രമല്ല രാജ്യത്ത് തന്നെ ശ്രദ്ധേയമായ സാമൂഹ്യ വിദ്യാഭ്യാസ പ്രസ്ഥാനമായി വളര്‍ന്നതില്‍ അഭിമാനിക്കുന്നുവെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ.പി.എ ഫസല്‍ ഗഫൂര്‍ പറഞ്ഞു.എംഎല്‍എമാരായ ഷാഫി പറമ്പില്‍,ടി.വി ഇബ്രാ ഹിം,എ.പ്രഭാകരന്‍,പി.പി സുമോദ് എം.ഇ. എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കടവനാട് മുഹമ്മദ്, ട്രഷറര്‍ കെ.കെ.കുഞ്ഞി മൊയ്തീന്‍, സംസ്ഥാന സെക്രട്ടറിമാരായ എ.ജബ്ബാറലി, എസ്.എംഎസ് മുജീബ് റഹ്മാന്‍,എം.ഇ.എസ് സ്റ്റേറ്റ് സ്‌കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.കെ.പി അബൂബക്കര്‍,എം.ഇ.എസ് യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജബ്ബാര്‍ ജലാല്‍, ജനറല്‍ സെക്രട്ടറി ഡോ.റഹീം ഫസല്‍ എന്നിവര്‍ സംസാരിച്ചു.എം ഇ.എസ് ജില്ലാ സെക്രട്ടറി സയ്യിദ് താജുദീ ന്‍ സ്വാഗതവും ട്രഷറര്‍ കെ.പി.അക്ബര്‍ നന്ദിയും പറഞ്ഞു.