കോട്ടോപ്പാടം: കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയുടെ 12-ാമത് സ്ഥാപിത ദിനാഘോഷവും 12 പദ്ധ തികളുടെ സമര്‍പ്പണവും ജൂണ്‍ 14ന് രാവിലെ 10 മണിക്ക് നടക്കും. മൃഗസംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടേയും കര്‍ഷകരു ടേയും ഉന്നമനത്തിന് ഉതകുന്ന 12 പദ്ധതികളാണ് സമര്‍പ്പിക്കുന്നത്. മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്ക് സൗജന്യ കിടാരി വിതര ണവും സര്‍വ്വകലാശാല വികസിപ്പിച്ച ഇറച്ചിത്താറാവിനാവശ്യമായ ചൈത്രയുടെ സമര്‍പ്പണവും തിരുവിഴാംകുന്ന് കോളേജ് ഓഫ് ഏവി യന്‍സ് ആന്‍ഡ് മാനേജ്‌മെന്റിലെ ആധുനിക ലൈബ്രറി സ്മാര്‍ട്ട് ക്ലാസ്സ് റൂം,നവീകരിച്ച കാന്റീന്‍,വളര്‍ത്തുപക്ഷി ഗവേഷണ കേന്ദ്ര ത്തിലെ നൂതന പൗള്‍ട്രി ഷെഡുകള്‍,ഡെമോണ്‍സ്‌ട്രേഷന്‍,ഒരു ലക്ഷം ലിറ്റര്‍ കുടിവെള്ള ടാങ്ക് എന്നിവയുടെ സമര്‍പ്പണം മന്ത്രി നിര്‍വഹിക്കും.
എന്‍.ഷംസുദ്ദീന്‍ എംഎല്‍എ അധ്യക്ഷനാകും.വികെ ശ്രീകണ്ഠന്‍ എംപി മുഖ്യപ്രഭാഷണം നടത്തും.ഭരണസമിതി എംഎല്‍എമാരായ ഒ.ആര്‍ കേളു,ടി.സിദ്ദീഖ്,വാഴൂര്‍ സോമന്‍ എന്നിവര്‍ സന്നിഹിതരാ കും.കര്‍ഷകര്‍ക്കായി ശാസ്ത്രീയ കിടാരി പരിപാലനം ആദായ ത്തിനും അഭിവൃദ്ധിക്കും എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ സര്‍വ്വകലാശാല സംരഭകത്വ വിഭാഗം ഡയറക്ടര്‍ ടി എസ് രാജീവ് നിര്‍വഹിക്കും.സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫ.ടി പ്രസാദ് വിഷയാവതരണം നടത്തും.