തെങ്കര:തെങ്കര കരിമ്പന്‍കുന്നില്‍ പുലിയറങ്ങി വളര്‍ത്തു നായയെ കൊന്നു തിന്നു.താഴത്തേ വീട്ടില്‍ വേലായുധന്റെ നായയെയാണ് വന്യജീവി ഇരയാക്കിയത്.ചങ്ങല കൊണ്ട് ബന്ധിച്ചിരുന്ന നായയെ പകുതിയോളം തിന്ന നിലയിലാണ്.കഴിഞ്ഞ ദിവസമാണ് സംഭവം.
പ്രദേശത്ത് പുലി ശല്ല്യം രൂക്ഷമാകുന്നതായാണ് പരാതി.ഇതേ തുട ര്‍ന്ന് നേരത്തെ ടീച്ചര്‍പ്പടി ഭാഗത്ത് സ്ഥാപിച്ചിരുന്ന കൂട് ഇന്ന് ഉച്ച യോടെ വനംവകുപ്പ് കരിമ്പന്‍കുന്ന് ഭാഗത്തേക്ക് മാറ്റിയിട്ടുണ്ട്. മ ണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫീസര്‍ സുബൈറിന്റെ നേതൃത്വത്തില്‍ ആര്‍ആര്‍ടി അംഗങ്ങള്‍,ആനമൂളി ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാല കര്‍ എന്നിവര്‍ ചേര്‍ന്നാണ് കൂട് മാറ്റി സ്ഥാപിച്ചത്.പ്രദേശത്ത് രാത്രി കാല പട്രോളിംഗടക്കം ഊര്‍ജ്ജിതമാക്കിയിട്ടുള്ളതായി റെയ്ഞ്ച് ഓഫീസര്‍ അറിയിച്ചു.
അതേ സമയം പുലിയെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റാന്‍ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് തെങ്കര മേഖ ല കമ്മിറ്റി സെക്രട്ടറി ഭരത്,പ്രസിഡന്റ് ആബിത് കൈതച്ചിറ, ട്രഷറ ര്‍ ഷനൂബ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.തെങ്കര പഞ്ചായ ത്തിലെ മലയോര മേഖലയില്‍ പുലി ശല്ല്യം രൂക്ഷമായതിനെ തുടര്‍ ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വനംവകുപ്പ് കൂട് സ്ഥാപിച്ച ത്.എന്നാല്‍ കെണിയില്‍ ഇതുവരേയും പുലി കുടുങ്ങിയിട്ടില്ല.