അലനല്ലൂര്‍: നിര്‍ദിഷ്ട ഗ്രീന്‍ ഫീല്‍ഡ് ഹൈവേ കടന്ന് പോകുന്ന മുറി യക്കണ്ണി,തിരുവിഴാംകുന്ന് പ്രദേശത്ത് വീടുകള്‍ നഷ്ടപ്പെടാതെ റോ ഡ് നിര്‍മിക്കാന്‍ കഴിയുന്ന സാഹചര്യം ബോധ്യപ്പെടാന്‍ നേരിട്ട് സ്ഥ ല പരിശോധന നടത്തണമെന്ന് മുറിയക്കണ്ണിയില്‍ ചേര്‍ന്ന ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
നിര്‍ദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്ക് സ്ഥ ലമേറ്റെടുക്കുന്നതിനായി കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രാ ലയം പുറത്തിറക്കിയ 3 എ വിജ്ഞാപനമനുസരിച്ച് മുറിയക്കണ്ണി, തി രുവിഴാംകുന്ന് പ്രദേശത്തെ 15 ഓളം വീടുകള്‍ നഷ്ടപ്പെടുന്ന അവ സ്ഥ യാണെന്ന് യോഗം ചൂണ്ടിക്കാട്ടി.നിലവിലെ അലൈന്‍മെന്റ് അല്‍പ്പം കൂടി വടക്കോട്ട് നീക്കിയാല്‍ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിന്റെ തരിശായി കിടക്കുന്നതും കൂടുതല്‍ മര ങ്ങള്‍ ഇല്ലാത്തതുമായി പ്രദേശങ്ങളിലൂടെ പാതയ്ക്ക് സ്ഥാനം കണ്ടെ ത്താന്‍ സാധിക്കും.ഇങ്ങിനെ വന്നാല്‍ വീടുകളും നഷ്ടപ്പെടില്ല.
അലനല്ലൂര്‍ മൂന്ന് വില്ലേജിലും കോട്ടോപ്പാടം ഒന്ന് വില്ലേജിലും ഉള്‍ പ്പെടുന്ന മുറിയക്കണ്ണി ഭാഗത്തെ വീടുകള്‍ നഷ്ടപ്പെടാതെ റോഡ് നി ര്‍മിക്കാന്‍ കഴിയുന്ന ഈ അവസ്ഥ ബോധ്യപ്പെടാന്‍ സ്ഥല പരിശോ ധന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ഒന്നടങ്കം ഒപ്പിട്ട് അധികൃതര്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. അ തോടൊപ്പം വിജ്ഞാ പനത്തില്‍ ഉള്‍പ്പെട്ട സര്‍വേ നമ്പറിലുള്ള ഭൂവുടകള്‍ സ്വന്തം നില യ്ക്ക് പരാതി നല്‍കാനും യോഗത്തില്‍ ധാരണയായി.
ജനകീയ സമിതിയും രൂപീകരിച്ചു.ചെയര്‍മാനായി യൂസഫ് പുല്ലി ക്കുന്നനേയും കണ്‍വീനറായി ഹംസ തയ്യിലിനേയും തെരഞ്ഞെ ടുത്തു.അബ്ബാസ് മാസ്റ്റര്‍,സിദ്ധീഖ് മാസ്റ്റര്‍,നാസിം മാസ്റ്റര്‍,അബ്ദുറ ഹ്മാന്‍,ഷാനവാസ് തയ്യില്‍,ഫാരിസ് തയ്യില്‍,ഹൈദര്‍ സലീം,ഹംസ തയ്യില്‍ എന്നിവര്‍ സംസാരിച്ചു.