മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി ആദി വാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ സാക്ഷി വിസ്താരം പുരോ ഗമിക്കുന്നതിനിടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെ ന്നാവശ്യപ്പെട്ട് കുടുംബം രംഗത്ത്.നിലവിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ രാജേന്ദ്രനെ മാറ്റി അഡീഷണല്‍ പബ്ലിക് പ്രോ സിക്യൂട്ടര്‍ രാജേഷ് എം.മോനോന് ചുമതല നല്‍കണമെന്നാണ് മധു വിന്റെ അമ്മ മല്ലിയും സഹോദരി സരസുവും ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജ് കെ.എം രതീഷ്‌കുമാറിന് മുമ്പാകെ ഇരുവരും അപേ ക്ഷ നല്‍കി.

പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് വിചാരണ നടത്തുന്നതില്‍ പരിചയക്കുറ വുളളതായും പ്രധാന സാക്ഷികള്‍ തന്നെ കൂറുമാറുന്നത് ആശങ്ക യുണ്ടാക്കുന്നതായും കുടുംബം ചൂണ്ടിക്കാട്ടി.എന്നാല്‍ പ്രോസിക്യൂ ട്ടറെ മാറ്റുന്നത് സംബന്ധിച്ച് ഹൈക്കോടതിയിലാണ് അപേക്ഷ നല്‍ കേണ്ടതെന്നും സര്‍ക്കാര്‍ തലത്തിലാണ് അതില്‍ തീരുമാനമെടു ക്കേണ്ടതെന്നും കോടതി അറിയിച്ചു.

പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യത്തിന് പിന്നില്‍ വൃത്തികെട്ട കളികളാണെന്നും ആരൊക്കെയാണ് ഇതിന് പിന്നിലെന്നും ഉദ്ദേശ മെന്താണെന്നും കൃത്യസമയത്ത് വ്യക്തമാക്കുമെന്നും ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസി ക്യൂട്ടര്‍ ആര്‍.രാജേന്ദ്രന്‍ പ്രതികരിച്ചു.കോടതിയില്‍ നടന്ന സംഭവങ്ങ ളൊന്നും തന്റെ അറിവോടുകൂടിയല്ലെന്നും കോടതിയില്‍ യാതൊ രു പരാതിയും കൊടുത്തിട്ടില്ലെന്നും അഡീഷണല്‍ പബ്ലിക്ക് പ്രോ സിക്യൂട്ടര്‍ രാജേഷ്.എം. മേനോന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യ ത്തിന് മറുപടിയായി പറഞ്ഞു.

പ്രോസിക്യൂട്ടര്‍മാരുടെ കാര്യത്തില്‍ തീരുമാനമാകുന്നത് വരെ സാ ക്ഷി വിസ്താരം നിര്‍ത്തിവെക്കണമെന്നും കുടുബം ആവശ്യപ്പെടുന്നു. സാക്ഷി വിസ്താരം ഈ മാസം 14ലേക്ക് മാറ്റി.ഇന്ന് 12,13 സാക്ഷികളായ അനില്‍കുമാര്‍,സുരേഷ് എന്നിവരെയാണ് വിസ്തരിക്കേണ്ടിയിരു ന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിസ്താരത്തില്‍ പത്തും പതി നൊന്നും സാക്ഷികളായ ഉണ്ണികൃഷ്ണന്‍,ചന്ദ്രന്‍ എന്നിവര്‍ കൂറുമാറി യിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!