പാലക്കാട്: ജില്ലയില്‍ മഴക്കാല രോഗപ്രതിരോധത്തിനും ചികിത്സ യ്ക്കുമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ ടാസ്‌ക് ഫോഴ്സ് പ്രവര്‍ ത്തനങ്ങള്‍ക്ക് തുടക്കമാവുന്നു. ജില്ലയില്‍ ആയുര്‍വേദ എപ്പിഡെ മിക് സെല്ലിനു കീഴില്‍ പതിനൊന്ന് മേഖലകളിലായി ‘അമൃതവര്‍ ഷം’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാതല ഉദ്ഘാടനം 15ന് ഉച്ചക്ക് 12ന് ജില്ലാ ആയുര്‍വേദ ആശുപത്രി ഓഡിറ്റോ റിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വ്വ ഹിക്കും. അന്നേദിവസം ജില്ലയിലെ 102 ഗവ. ആയുര്‍വേദ സ്ഥാപന ങ്ങള്‍ കേന്ദ്രീകരിച്ച്, മഴക്കാല രോഗപ്രതിരോധ ബോധവല്‍ക്കരണ ക്ലാസുകളും നടത്തും.

കൊതുകുനിവാരണത്തിനായി കൊതുകുലാര്‍വകള്‍ ഇല്ലാതാക്കല്‍, വെള്ളം കെട്ടികിടക്കുന്ന ഇടങ്ങളില്‍ വേപ്പെണ്ണ ഒഴിക്കുക, കൊതു കുകളേയും സൂക്ഷ്മാണുക്കളെയും അകറ്റാന്‍ ‘അപരാജിത ധുപം’ പോ ലെയുള്ള ധുപന ഔഷധങ്ങള്‍ ഉപയോഗിക്കാം.അതിസാര രോഗ ങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ തടയുന്നതി ന് ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. കുടിവെള്ള സ്രോതസ്സ് വൃത്തിയോടെ ഉപയോഗിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം, ജലദോഷത്തിന് ചുക്കും, മല്ലിയും ഇട്ടു തിളപ്പിച്ച വെള്ളം, പനിക്ക് ഷഡംഗം കഷായ ദ്രവ്യങ്ങള്‍ ഇട്ട് തിളപ്പിച്ചാറിയ വെള്ളം എന്നിവ ഉപയോഗിക്കാം. അതിസാരത്തിന് മുത്തങ്ങയും ചുക്കുമിട്ടും, മഞ്ഞപ്പിത്തത്തിന് കീഴാര്‍നെല്ലിയും, മൂത്രസംബന്ധ മായ അണുബാധകള്‍ക്ക് ചെറൂള, ഞെരിഞ്ഞില്‍ എന്നിവ ചേര്‍ത്ത് വെള്ളം തിളപ്പിച്ച് ഉപയോഗിക്കുന്നത് വളരെ പ്രയോജനം ചെയ്യും.

വൈറല്‍ രോഗങ്ങള്‍ പടരാന്‍ സാധ്യത ഉള്ളതിനാല്‍ അസുഖം ഉള്ള കുട്ടികളെ സ്‌കൂളില്‍ അയക്കാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധി ക്കണം. പഞ്ചായത്ത് തലത്തില്‍, ആയുര്‍വേദ ഡിസ്പെന്‍സറിക ളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ ബോധവല്‍ക്കരണ ക്ലാസുകളും മെഡിക്കല്‍ ക്യാമ്പുകളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. ജില്ലാ എപ്പിഡെമിക് സെല്ലിന്റെ ജില്ലാ കണ്‍വീനറായി കപ്പൂര്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ ഡോ.പി.കെ. കൃഷ്ണദാസി നെ നിയമിച്ചിട്ടുണ്ട്. രോഗപ്രതിരോധത്തിനും ചികിത്സയ്ക്കുമായി ഗവ: ആയുര്‍വേദ സ്ഥാപനങ്ങളുടെ സഹായം എല്ലാ ജനങ്ങളും വിനിയോഗിക്കണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ. ഡോ.എസ.് ഷിബു അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!