മണ്ണാര്‍ക്കാട് : പോത്തോഴിക്കാവിലെ പടിഞ്ഞാറ്റി കദീജയ്ക്കും മക ള്‍ക്കും മഴനനയാതെ സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം.പൊളിഞ്ഞ് വീഴാറായ ഇവരുടെ വീട് ശിഹാബ് തങ്ങള്‍ ട്രസ്റ്റ് ഇടപെട്ട് നവീകരി ച്ചു.സുമനസ്സുകളുടെ സഹായത്തോടെയാണ് വീട് പുനുരുദ്ധരിച്ചത്.
ചിതല്‍ പിടിച്ച് ആകെ പൊളിഞ്ഞ് മഴ പെയ്താല്‍ ചേര്‍ന്നൊലിക്കുന്ന നിലയിലായിരുന്നു വൃദ്ധയായ ഉമ്മയും വിധവയായ മകളും താമസി ച്ചിരുന്ന വീട്.ഇതൊന്ന് പുതുക്കി പണിയാനുള്ള വക ഇവര്‍ക്കുണ്ടാ യിരുന്നില്ല.ഈ സങ്കടം കണ്ടാണ് സാമൂഹിക ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ ട്രസ്റ്റ് വീട് പുനുരു ദ്ധാരണ പ്രവൃത്തി ഏറ്റെടുത്തത്.വീടിന്റെ ഭിത്തികള്‍ ബലപ്പെടു ത്തി.മേല്‍ക്കൂര പൊളിച്ച് ട്രസ് വര്‍ക്ക് ചെയ്ത് ഓടു മേഞ്ഞു.ഇലക്ട്രി ക്കല്‍ ജോലികളും നടത്തി.പെയിന്റ് ചെയ്ത് വീടിനെ ഭംഗിയാക്കി. 1,6000 രൂപയാണ് ഇതിനായി ചെലവഴിച്ചത്.
താമസയോഗ്യമായ വീടിന്റെ താക്കോല്‍ദാനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള പോത്തോഴിക്കാവ് വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിക്ക് കൈമാറി നിര്‍വഹിച്ചു.ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. നൗഫല്‍ കളത്തില്‍ അധ്യക്ഷനായി.വീട് പുനരുദ്ധാരണത്തില്‍ നി സ്വാര്‍ത്ഥമായ പ്രവര്‍ത്തനം കാഴ്ചവെച്ച തൊഴിലാളികള്‍ക്ക് നഗര സഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉപഹാരം നല്‍കി. മുസ്ലിം ലീഗ് ജീല്ലാ പ്രവര്‍ത്തക സമിതി അംഗം കൊളമ്പന്‍ ആലിപ്പു ഹാജി, മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് കെ.സി അബ്ദുറഹ്മാന്‍, സെക്രട്ടറി മുജീബ് പെരിമ്പിടി,കൗണ്‍സിലര്‍ മുജീബ് ചേലോത്തില്‍,ഖത്തര്‍ കെഎംസിസി പ്രതിനിധി ഐ മുഹമ്മദ്,യൂത്ത് ലീഗ് നേതാക്കളായ സക്കീര്‍ മുല്ലക്കല്‍,മുജീബ് റഹ്മാന്‍,ഷമീര്‍ നമ്പിയത്ത്,നസീം പള്ള ത്ത്,സനോജ് കല്ലടി,ജുനൈസ് സി പോത്തോഴിക്കാവ്,വാര്‍ഡ് ലീഗ് നേതാക്കളായ ഹംസ,വാപ്പുട്ടി,റജബ് എന്നിവര്‍ സംബന്ധിച്ചു.ട്രസ്റ്റ് കണ്‍വീനര്‍ സമദ് പൂവ്വക്കോടന്‍ സ്വാഗതവും ട്രഷറര്‍ നമീല്‍ കുറു വണ്ണ നന്ദിയും പറഞ്ഞു.