അഗളി: അട്ടപ്പാടിയിലെ രണ്ടു ഊരുകളിൽ അംബേദ്കർ സെറ്റിൽ മെ ന്റ് കോളനി പദ്ധതി പ്രകാരം നടപ്പാക്കുന്ന ഓരോ കോടി രൂപയുടെ പദ്ധതിക്കായി ഊരു കൂട്ടങ്ങൾ ചേർന്നു. ഷോളയൂർ പഞ്ചായത്തിലെ വെള്ളകുളം ഊരിലും, അഗളി പഞ്ചായത്തിലെ പോത്തുപ്പാടി ഊരി ലുമാണ് പദ്ധതികൾ നടപ്പാക്കുന്നത്. ഒരു ഊരിൽ ഒരു കോടി രൂപയു ടെ പദ്ധതിയാണ് നടപ്പാക്കുന്നത്. വീടുകളുടെ നവീകരണം, കുടി വെള്ള പദ്ധതികൾ, കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണം, ചുറ്റു മതി ൽ നിർമ്മാണം എന്നിവയാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം പാലക്കാട് നിർമ്മിതി കേന്ദ്ര മാണ് ഏറ്റെടുത്തിട്ടുള്ളത്. ഊരുകൂട്ടങ്ങളിൽ സ്ത്രീകളും, കുട്ടികളും അടക്കമുള്ള ഊര് നിവാസികൾ, അവരുടെ അഭിപ്രായങ്ങൾ എം എൽ എക്ക് മുമ്പാകെ അവതരിപ്പിച്ചു. അതിനുശേഷമാണ് നടപ്പിലാ ക്കേണ്ട പദ്ധതികൾ തീർച്ചപ്പെടുത്തിയത്. പദ്ധതിയുടെ നിർമ്മാണ പ്രവർത്തികൾ രണ്ടിടത്തും ജൂലായ് മാസത്തിൽ ആരംഭിക്കുവാനും, മാർച്ച് 31നകം പൂർത്തീകരിക്കുവാനും യോഗത്തിൽ തീരുമാനമാ യി. രണ്ടു ഊരുകൂട്ടങ്ങളും അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇരു യോഗങ്ങളിലുമായി ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികളായ പി. ഷാജു, ഡി. രവി, ശാലിനി,നിത്യ ഷാജി ,മണികണ്ഠൻ,ഐ ടി ഡി പി പ്രൊജക്റ്റ് ഓഫീസർ സുരേഷ്കുമാർ,ഐ ടി ഡി പി ഉദ്യോഗസ്ഥരായ ഷോളയൂർ ടി ഇ ഒ അജീഷ്. എ, അഗളി ടി ഇ ഒ സുദീപ് കുമാർ. എസ്, നിർമ്മിതി കേന്ദ്രയുടെ ഓഫീസർ ബിന്ദു എന്നിവർ സംബന്ധിച്ചു.